കക്കുകളി നാടകത്തിലൂടെ ക്രൈസ്തവ സമൂഹത്തോടുള്ള അവഹേളനം അപലപനീയം: കോട്ടയം അതിരൂപതാ വൈദികസമിതി

കോട്ടയം: കക്കുകളിയെന്ന നാടകത്തിലെ ക്രൈസ്തവ വിരുദ്ധതയേയും നിസ്വാര്‍ത്ഥസേവനം ചെയ്യുന്ന സമര്‍പ്പിത സിസ്റ്റേഴ്‌സിനെ ആസൂത്രിതമായി അവഹേളിക്കാന്‍ നടത്തുന്ന ശ്രമങ്ങളേയും കോട്ടയം അതിരൂപതാ വൈദികസമിതി അപലപിച്ചു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തുടര്‍ച്ചയായി നടന്നുവരുന്ന ആസൂത്രിത ക്രൈസ്തവവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഉത്ക്കണ്ഠ രേഖപ്പെടുത്തി. ക്രൈസ്തവസമൂഹം പൊതുസമൂഹത്തിനു നല്‍കിയിട്ടുള്ള സേവനങ്ങള്‍ക്കും സംഭാവനകള്‍ക്കും ചരിത്രം സാക്ഷിയാണ്. ക്രൈസ്തവ വിശ്വാസത്തെയും സന്യാസ സമൂഹങ്ങളെയും പ്രത്യേകിച്ചു കന്യാസ്ത്രീകളെയും അപകീര്‍ത്തിപ്പെടുത്തുന്നതും അവഹേളിക്കുന്നതും പൊതുസമൂഹത്തില്‍ ഇകഴ്ത്തിക്കാണിക്കുന്നതുമായ നാടകത്തിന് അവതരണ അനുമതി നല്‍കരുതെന്നും അതിരൂപതാ വൈദികസമിതി ആവശ്യപ്പെട്ടു.

Previous Post

അട്ടപ്പാടി: മണിതൊട്ടിയില്‍ അന്നമ്മ ചാക്കോ

Next Post

ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് ദ്വിദിന ശില്പശാല മാര്‍ച്ച് 17,18 തീയതികളില്‍

Total
0
Share
error: Content is protected !!