രാമമംഗലം പള്ളിയില്‍ കര്‍ഷക ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് കോട്ടയം അതിരു പത കര്‍ഷക ഫൊറത്തിന്റെ ആഭിമുഖ്യത്തില്‍ രാമമംഗലം സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ കര്‍ഷക ക്ലബ്ബ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. പള്ളിയങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ വികാരി ഫാ : ലല്ലു കൈതാരം ക്ലബ്ബ് ഉല്‍ഘാടനം ചെയ്തു.  കെ.സി.സി.യൂണിറ്റ് പ്രസിഡന്റ് ജോയി കാവനാല്‍ അദ്ധ്യക്ഷത വഹിച്ചു. കെ.സി.സി രൂപത ട്രഷറാര്‍ ജോണ്‍ തെരുവത്ത് മുഖ്യ പ്രഭാഷണം നടത്തി. കര്‍ഷക ഫോറം രൂപത ചെയര്‍മാന്‍ എം.സി.കുര്യാക്കോസ് വിഷയ അവതരണവും , കെ.സി.സി പിറവം ഫൊറോന പ്രസിഡന്റ് മോന്‍സി കുടിലില്‍, കെ.സി.ഡബ്ലു എ യൂണിറ്റ് പ്രസിഡന്റ് മേഴ്‌സി ജെയിംസണ്‍, കെ.സി.വൈ എല്‍ യൂണിറ്റ് പ്രസിഡന്റ് ജോസ് മോന്‍ സണ്ണി എന്നിവര്‍ ആംശംസാ പ്രസംഗം നടത്തി. കര്‍ഷക ക്ലബ്ബ് കണ്‍വീനര്‍ തമ്പി കാവനാല്‍ സ്വാഗതവും, കെ.സി.സി. ഫൊറോന പ്രതിനിഥി രാജൂ പുളിമൂട്ടില്‍ കൃതജ്ഞതയും പറഞ്ഞു.

 

 

 

Previous Post

ചിക്കാഗോ ക്‌നാനായ കാത്തലിക് ടീം എക്യുമെനിക്കല്‍ ബാസ്‌ക്കറ്റ്‌മ്പോള്‍ റണ്ണേഴ്‌സ് അപ്പ്

Next Post

സെ. വിന്‍സെന്‍്റ് ഡി പോള്‍ സൊസൈറ്റി യൂത്ത് എംപവര്‍മെന്‍്റ് ക്യാമ്പ് നടത്തി

Total
0
Share
error: Content is protected !!