കോട്ടയം: ഭിന്നശേഷിക്കാര്‍ക്കായുള്ള പുനരധിവാസം, ആരോഗ്യപരിപാലനം, ശാക്തീകരണം എന്നീ മേഖലകളിലെ സ്തുത്യര്‍ഹമായ സംഭാവനകളെ മുന്‍നിര്‍ത്തി പ്രയത്‌ന സെന്റര്‍ ഫോര്‍ ചൈല്‍ഡ് ഡെവലപ്‌മെന്റിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരിക്ക് ബി.സി.എം. കോളേജ് കോട്ടയത്തിന്റെ (ഓട്ടോണമസ്) ‘മാര്‍ തോമസ് തറയില്‍ ഗുഡ് സമരിറ്റന്‍ അവാര്‍ഡ്’ ലഭിച്ചു. ബി.സി.എം. കോളേജില്‍ വെച്ച് നടന്ന അന്താരാഷ്ട്ര കോണ്‍ഫെറെന്‍സിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം ഡോ. ജോസഫ് സണ്ണി കുന്നശ്ശേരിക്ക് പുരസ്‌കാരം സമ്മാനിച്ചു. ബി.സി.എം. കോളേജിന്റെ സ്ഥാപകനായ മാര്‍ തോമസ് തറയിലിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ പുരസ്‌കാരം. ഭിന്നശേഷി മേഖലയില്‍ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി നല്‍കിവരുന്ന നിസ്തുലമായ സേവനങ്ങള്‍ക്കും പ്രൊഫഷണല്‍ വൈദഗ്ധ്യത്തിനും അംഗീകാരമായാണ് ഈ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.




