ഹാര്‍വാര്‍ഡിലെ കോണ്‍ഫ്രന്‍സില്‍ ഇന്ത്യയുടെ പ്രതിനിധിയായി ജേക്കബ് സാജു മണപ്പള്ളില്‍ തെരഞ്ഞെടുക്കപ്പെട്ടു

കോട്ടയം: അമേരിക്കയിലെ പ്രശസ്തമായ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ഫെബ്രുവരി ഒന്‍പതുമുതല്‍ 12 വരെ നടക്കുന്ന ഏഷ്യന്‍ ആന്‍ഡ് ഇന്‍റര്‍നാഷണല്‍ റിലേഷന്‍സ് കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ജേക്കബ് സാജു മണപ്പള്ളില്‍. ഡല്‍ഹി യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് പൊളിറ്റിക്കല്‍ സയന്‍സില്‍ എം.എ വിദ്യാര്‍ഥിയായ ഇദ്ദേഹം കണ്ണങ്കര ഇടവക മണപ്പള്ളില്‍ സാജു (എസ്.ബി.ഐ കോട്ടയം) വിന്‍െയും സെന്‍റ് ആന്‍സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ അധ്യാപിക ജിനു മോട്ടിയുടെയും മകനാണ്. 90 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ കോണ്‍ഫ്രന്‍സില്‍ സംബന്ധിക്കുന്നുണ്ട്. എഴുത്തു പരീക്ഷ, ആനുകാലിക, മാനവിക വിഷയങ്ങള്‍ സംബന്ധിച്ചുള്ള േലഖനങ്ങള്‍ , നേരിട്ടുള്ള അഭിമുഖം തുടങ്ങിയ പ്രക്രിയകളിലുടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. സഹോദരി: അഡ്വ. അമൃത സാജു നിരപ്പുകാട്ടില്‍ .

Previous Post

ചാമക്കാല: കട്ടപ്പുറത്ത് അച്ചാമ്മ സൈമണ്‍

Next Post

കൈപ്പട്ടൂര്‍:  ചാലാപ്പിള്ളില്‍ ത്രേസ്യ

Total
0
Share
error: Content is protected !!