ഹ്യൂസ്റ്റണ്‍: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തില്‍ യുവജന മധ്യസ്ഥനായ വിശുദ്ധ കാര്‍ലോസ് അക്യുറ്റസ് ന്റെ തിരുനാള്‍ ആചരിച്ചു. 2025 സെപ്റ്റംബര്‍ 7ന് കത്തോലിക്കാ തിരുസഭ വിശുദ്ധനായി പ്രഖ്യാപിച്ച വിശുദ്ധ കാര്‍ലോസ് അക്യുറ്റസ് ന്റെ ആദ്യ തിരുനാള്‍ ഒക്ടോബര്‍ 12 ന് എല്ലാ യുവജനങ്ങളും ചേര്‍ന്ന് കൊണ്ടാടി.
സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തില്‍ നടന്നു വരുന്ന പ്രധാന തിരുനാളിന്റെ ഭാഗമായാണ് തിരുനാള്‍ നടത്തപ്പെട്ടത്.

ദിവ്യബലിക്ക് മുന്‍പായി യുവജനങ്ങളും കുട്ടികളും വിശുദ്ധ കാര്‍ലോസ് അക്യൂറ്റസിന്റെ ചിത്രത്തിന് മുന്‍പില്‍ പുഷ്പ്പാര്‍ച്ചന നടത്തി പ്രാര്‍ത്ഥിച്ചു. തിരുനാളിനു അസിസ്റ്റന്റ് വികാരി ഫാ.ജോഷി വലിയവീട്ടില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ഈ വര്‍ഷത്തെ തിരുനാള്‍ ഇടവകയിലെ എല്ലാ യുവജനങ്ങളും പ്രസുദേന്തിമാരായാണ് നടത്തപ്പെടുന്നത്.
തിരുനാള്‍ ദിവസങ്ങളില്‍ എല്ലാ ദിവസവും വൈകുന്നേരം വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കുന്നതാണ്. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ഒന്‍പതു മണി വരെ ധ്യാനവും ആരാധനയും ഉണ്ടായിരിക്കുന്നതാണ്. ബ്രദര്‍ പ്രിന്‍സ് വിതയത്തില്‍, ജെറിന്‍, നീതു, റോയ് തച്ചില്‍, ഷീബാ മുത്തോലത്ത്, മിഷനറീസ് ഓഫ് അപ്പോസ്‌തോലിക് ഗ്രേസ് യൂ.കെ ആണ് ധ്യാനം നയിക്കുന്നത്. ഈ ദിവസങ്ങളില്‍ കുമ്പസാരിക്കാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

ഒക്ടോബര്‍ 18, 19 തിയതികളിലായി നടക്കുന്ന പ്രധാന തിരുനാളിന് കൈക്കാരന്മാരായ ജായിച്ചന്‍ തയ്യില്‍പുത്തന്‍പുരയില്‍ , ഷാജുമോന്‍ മുകളേല്‍, ബാബു പറയംകാലയില്‍, ജോപ്പന്‍ പൂവപ്പാടത്ത് , ജെയിംസ് ഇടുക്കുതറയില്‍, പാരിഷ് എസ്സിക്യൂട്ടീവ് അംഗങ്ങളായ ജോസ് പുളിക്കത്തൊട്ടിയില്‍,സിസ്റ്റര്‍ റെജി S.J.C, ബിബി തെക്കനാട്ട്, യുവജന പ്രതിനിധി ജെഫ് പുളിക്കത്തൊട്ടിയില്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, കൂടാരയോഗഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളായി ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഫാ.എബ്രഹാം മുത്തോലത്ത്, അസ്സിസ്റ്റന്റ്.വികാരി ഫാ.ജോഷി വലിയവീട്ടില്‍ എന്നിവര്‍ അറിയിച്ചു .
ബിബി തെക്കനാട്ട്.





