ഹ്യൂസ്റ്റണ്‍ : സെന്റ് മേരീസ് ക്‌നാനായ ഫൊറോന ദൈവാലയത്തില്‍ 23 കുട്ടികളുടെ ദിവ്യകാരുണ്യ സ്വീകരണം ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു. മെയ് 4 ശനിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് ആരംഭിച്ച തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ. ഏബ്രഹാം മുത്തോലത്ത് മുഖ്യ കാര്‍മികത്വം വഹിച്ചു . ഫാ. തോമസ് മെത്താനത്ത്, ഫാ.മാത്യു കൈതമലയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ദിവ്യകാരുണ്യം സ്വീകരിക്കുന്ന കുട്ടികളും അവരുടെ മാതാപിതാക്കളും ബന്ധുജനങ്ങളും ഇടവകസമൂഹവും തിങ്ങി നിറഞ്ഞ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ കുട്ടികള്‍ അവരുടെ രക്ഷകനായി ഈശോയെ ആദ്യമായി സ്വീകരിച്ചു.
ബെഞ്ചമിന്‍ ആനാലിപ്പാറയില്‍, ക്രിസ് ആട്ടുകുന്നേല്‍, എറിക് ചാക്കാലക്കല്‍, അലിസാ ഇഞ്ചെനാട്ടു, സുഹാനി എരനിക്കല്‍, ജിഷ ഇല്ലിക്കാട്ടില്‍, ജോനാഥന്‍ കൈതമലയില്‍, അന്ന കല്ലിടുക്കില്‍, നോയല്‍ കണ്ണാലില്‍, നിവ്യ കാട്ടിപ്പറമ്പില്‍, ഇസബെല്‍ കിഴക്കേക്കാട്ടില്‍, മരിയ കിഴക്കേവാലയില്‍, ഐസയ കൊച്ചുചെമ്മന്തറ, സരിന്‍ കോഴംപ്ലാക്കില്‍, അലക്‌സാണ്ടര്‍ മറുതാച്ചിക്കല്‍, ബെഞ്ചമിന്‍ പാലകുന്നേല്‍, ഇഷാന്‍ പുത്തന്‍മന്നത്, ഇഷേത പുത്തന്‍മന്നത്, ജെറോം തറയില്‍, ജയിക്ക് തെക്കേല്‍, ജൂലിയന്‍ തോട്ടുങ്കല്‍, ക്രിസ്റ്റഫര്‍ ഉള്ളാടപ്പിള്ളില്‍, ഐസക് വട്ടമറ്റത്തില്‍ എന്നിവരാണ് ദിവ്യകാരുണ്യം സ്വീകരിച്ചത്.
ജോണ്‍സന്‍ വട്ടമറ്റത്തില്‍, എസ്. ജെ.സി.സിസ്റ്റേഴ്‌സ്, വേദപാഠഅധ്യാപകര്‍ എന്നിവരാണ് കുഞ്ഞുങ്ങളെ പരിശീലിപ്പിച്ചത്. ആന്‍സിന്‍ താന്നിച്ചുവട്ടില്‍, ദിവ്യ ചെറുതാന്നിയില്‍, ക്രിസ്റ്റി ചേന്നാട്ട്, ജോസ് കുറുപ്പന്‍പറമ്പില്‍, ബെറ്റ്സി എടയാഞ്ഞിലിയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗായകസംഘവും ചടങ്ങുകള്‍ക്കു മറ്റു കൂട്ടി.
മാതാപിതാക്കളുടെ പ്രതിനിധി സ്മിതോഷ് ആട്ടുകുന്നേല്‍ എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിക്കുകയും, മതബോധന അധ്യാപകര്‍ മറ്റു പ്രനിധികള്‍ എന്നിവര്‍ക്ക് ഉപഹാരഹങ്ങള്‍ നല്‍കുകയും ചെയ്തു. പാരിഷ് എക് സിക്യൂട്ടീവ് അംഗങ്ങളായ ഷാജുമോന്‍ മുകളേല്‍, ബാബു പറയാന്‍കലയില്‍, ജോപ്പന്‍ പൂവപ്പാടത്ത്, ജോസ് പുളിയ്ക്കത്തൊട്ടിയില്‍, ടോം വിരിപ്പന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
ബിബി തെക്കനാട്ട്.