ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി ഒരുമിച്ചൊരോണം പദ്ധതിക്ക് തുടക്കമായി

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തന ഗ്രാമങ്ങളില്‍ ഒരുമിച്ചൊരോണം പദ്ധതിക്ക് തുടക്കമായി. ഇടുക്കി ജില്ലയിലെ പതിനാലു ഗ്രാമ പഞ്ചായത്തുകളില്‍ സാധാരണക്കാരായ സ്വാശ്രയ സംഘ പ്രവര്‍ത്തകര്‍ക്ക് കുറഞ്ഞ ചെലവില്‍ ഓണമുണ്ണുന്നതിനുള്ള അവസരം ഒരുക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഇരുപത്തി അഞ്ചു ശതമാനം സബ്സിഡിയും ബാക്കി തുക വായ്പയായും നല്‍കിക്കൊണ്ട് കൊണ്ട് അരി ഉള്‍പ്പടെ ഇരുപത്തി മൂന്നു ഇനം പലവ്യഞ്ജന സാധങ്ങനങ്ങള്‍ ഭവനങ്ങളില്‍ എത്തിച്ചു നല്‍കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി പ്രസിഡണ്ട് ഫാ. തോമസ് ആനിമൂട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഉദ്ഘാടനം മരിയാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോയി നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടില്‍, പ്രോഗ്രാം ഓഫീസര്‍ സിറിയക് പറമുണ്ടയില്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, മെറിന്‍ എബ്രാഹം, ജസ്റ്റിന്‍ നന്ദികുന്നേല്‍, അനിമേറ്റര്‍മാരായ രജനി റോയി, സിനി സജി, ബിന്‍സി സജി എന്നിവര്‍ പ്രസംഗിച്ചു.

 

 

 

Previous Post

കേരകര്‍ഷക അവാര്‍ഡ് കരസ്ഥമാക്കിയ കെ.പി ചെറിയാന്‍ കുരീക്കോട്ടിലിനെ ആദരിച്ചു

Next Post

കലാ സിംഗപ്പൂര്‍, പ്രവാസി എഴുത്തുകാരന്‍ മെട്രിസ് ഫിലിപ്പിനെ ആദരിച്ചു

Total
0
Share
error: Content is protected !!