ശുചിത്വ സുന്ദര കലാലയം പദ്ധതിയുമായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ശുചിത്വ സുന്ദര കലാലയം പദ്ധതിക്ക് തുടക്കമായി. കാടുമൂടിയ സ്‌കൂള്‍ പരിസരങ്ങള്‍ ശുചീകരിച്ച് വൃത്തിയും വെടിപ്പുമുള്ള കലാലയ അന്തരീക്ഷം ഒരുക്കുന്നതോടൊപ്പം ഔഷധ, ഫല വൃക്ഷ സസ്യങ്ങള്‍ നട്ടുവളര്‍ത്തുകയും അവയുടെ മാഹാത്മ്യത്തെ സംബന്ധിച്ച് കുട്ടികളില്‍ കൂടുതല്‍ അവബോധം നല്‍കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. വിവിധ ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സ്വാശ്രയ സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വരും ദിനങ്ങളില്‍ പദ്ധതി കൂടുതല്‍ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ജി ഡി എസ് സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു

 

 

Previous Post

ഇരവിമംഗലം: പാലച്ചുവട്ടില്‍ ഒൗസേപ്പ് ചാക്കോ

Next Post

ചേര്‍പ്പുങ്കല്‍: വാരികാട്ട് മേരി അലക്‌സാണ്ടര്‍

Total
0
Share
error: Content is protected !!