സ്വാശ്രയ സംഘ നേതൃ സംഗമം ഒരുക്കി ഗ്രീന്‍വാലി ഡെവലപ്പ് മെന്റ് സൊസൈറ്റി

ഇടുക്കി : കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്വാശ്രയ സംഘ നേതൃ സംഗമം സംഘടിപ്പിച്ചു.കര്‍ഷക ദിന പശ്ചാത്തലത്തില്‍ സംഘടിപ്പിച്ച ഈ പരിപാടിയിലൂടെ മാറി മാറി വരുന്ന കാര്‍ഷിക പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്തുവാനുള്ള ആശയ രൂപീകരണം ലക്ഷ്യമിടുന്നു. ഇടുക്കി ജില്ലയിലെ 14 പഞ്ചായത്തുകളില്‍ നിന്നുമായി ജി ഡി എസിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ 220 ല്‍ അധികം പുരുഷ, വനിത സ്വാശ്രയ സംഘങ്ങളില്‍ നിന്നുമായി 1100 ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ സംഗമത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത വികാരി ജനറാളും ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി പ്രസിഡന്റുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വഹിച്ചു. ചടങ്ങില്‍ കേരള ജസ്റ്റിസ് പീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കല്‍, പടമുഖം ഫൊറോനവികാരി ഫാ. ഷാജി പൂത്തറയില്‍, കെ സി സി അതിരൂപത പ്രസിഡന്റ് തമ്പി എരുമേലിക്കര. സെക്രട്ടറി ബിനോയി ഇടയാടിയില്‍ ജോയിന്‍ സെക്രട്ടറി സ്റ്റീഫന്‍ കുന്നുംപുറത്ത്, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, കെ സി ഡബ്ലിയു എ പടമുഖം മേഖല പ്രസിഡന്റ് ലിസ്സി കുര്യന്‍, കെ സി സി പടമുഖം മേഖല പ്രസിഡന്റ് അഭിലാഷ് പതിയില്‍, വിവിധ സ്വാശ്രയ സംഘ ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Previous Post

New Jersey Christ the King Parish Champions

Next Post

ഉദ്ഘാടനത്തിനൊരുങ്ങി േഡാ.കെ. ആര്‍. നാരായണന്‍ ചെയറും ബിഷപ്പ്തറയില്‍ മെമ്മോറിയല്‍ തിയേറ്ററും

Total
0
Share
error: Content is protected !!