കോട്ടയം: ഫാ. അലക്‌സ് കൊരട്ടിയില്‍ നിര്യാതനായി

കോട്ടയം: കോട്ടയം അതിരൂപതയിലെ വൈദികനായ ഫാ. അലക്‌സ് കൊരട്ടിയില്‍ (83) നിര്യാതനായി. 1സംസ്‌ക്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് പേരൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍. 1941 ജൂലൈ 1 ന് പേരൂര്‍ കൊരട്ടിയില്‍ ചാക്കോ-അന്നമ്മ ദമ്പതികളുടെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം വൈദിക പരിശീലനത്തിനായി സെമിനാരിയില്‍ ചേര്‍ന്ന് ആന്ധ്രയിലെ കടപ്പ നെല്ലൂര്‍ രൂപതയ്ക്കുവേണ്ടി 1968 ഡിസംബര്‍ 18-ാം തീയതി ബിഷപ്പ് മാര്‍ തോമസ് തറയിലില്‍ നിന്നും വൈദികപട്ടം സ്വീകരിച്ചു. നെല്ലൂര്‍ രൂപതയിലെ ഏതാനും വര്‍ഷത്തെ ശുശ്രൂഷകള്‍ക്കുശേഷം കോട്ടയം അതിരൂപതയില്‍ വൈദികനായി ചേരുകയും തേറ്റമല, മാലക്കല്ല്, കണ്ണങ്കര, നീറിക്കാട്, അരീക്കര, കല്ലറ, ചുങ്കം, ഒളശ്ശ എന്നീ പള്ളികളില്‍ വികാരിയായി സേവനം ചെയ്യുകയും ചെയ്തു. 2011 മുതല്‍ കാരിത്താസ് വിയാനി ഹോമില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
മൃതദേഹം സെപ്റ്റംബര്‍ 19 ചൊവ്വാഴ്ച രാവിലെ 7.30 ന് വിയാനിഹോമിലെത്തിച്ച് ഒപ്പീസു ചൊല്ലി പ്രാര്‍ത്ഥിച്ചതിനുശേഷം പേരൂരിലുള്ള സഹോദരന്‍ കൊരട്ടിയില്‍ മാത്തുക്കുട്ടിയുടെ ഭവനത്തിലേക്ക് കൊണ്ടുപോകുന്നതാണ്. 10 മണിക്ക് ഭവനത്തിലെ പ്രാര്‍ത്ഥനയെ തുടര്‍ന്ന് 11 മണിമുതല്‍ പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നതുമാണ്. ഉച്ചകഴിഞ്ഞ് 2.30 ന് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സംസ്‌ക്കാര ശുശ്രൂഷകള്‍ നടത്തപ്പെടും.
സഹോദരങ്ങള്‍: കെ.സി. ജോസഫ്, കെ.സി. ജോണ്‍, ചാച്ചമ്മ മത്തായി കട്ടൂപ്പറമ്പില്‍ കൂടല്ലൂര്‍, സി. മേരി ജെയിംസ് എച്ച്.സി കൊട്ടിയം, ഫാ. തോമസ് കൊരട്ടി എസ്.വി.ഡി, മാത്തുക്കുട്ടി , പരേതയായ പെണ്ണമ്മ ജോണ്‍ മലയാറ്റൂര്‍, കിടങ്ങൂര്‍.

Previous Post

ദമ്പതികള്‍ക്കായി ‘ഫമിലിയ 2023 സംഘടിപ്പിച്ചു

Next Post

കൂടല്ലൂര്‍: മാവേലില്‍ ഏലിക്കുട്ടി മാത്യു

Total
0
Share
error: Content is protected !!