ഏറ്റുമാനൂര്‍: സെന്‍്റ് ജോസഫ് ക്നാനായ കത്തോലിക്ക ഇടവക കൂടാരയോഗത്തിന്‍്റെ 36-ാം മത് വാര്‍ഷിക ആഘോഷങ്ങള്‍ നടത്തി. കൂടാരയോഗം കേന്ദ്ര പ്രസിഡന്‍്റ് ജോസ് പ്ളാത്താനത്ത് പതാക ഉയര്‍ത്തി. കള്‍ച്ചറല്‍ സെന്‍്ററില്‍ കൂടാരയോഗം കേന്ദ്ര പ്രസിഡന്‍്റിന്‍െറ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ സെക്രട്ടറി ജെയിംസ് കച്ചുപറമ്പില്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ മാത്യു കിഴക്കേപ്പുറം വാര്‍ഷിക കണക്കും അവതരിപ്പിച്ച് പാസാക്കി.
പേരൂര്‍ കാസാ മരിയ സെന്‍്ററിന്‍്റെ സൂപ്പീരിയറും മാറിക പള്ളി ഇടവകാംഗവുമായ ഫാ. ജോര്‍ജ് പുറമഠത്തില്‍ അനുഗ്രഹ പ്രഭാഷണവും ജോസ്ഗിരി കോണ്‍വെന്‍റ് മദര്‍ സി. ഷെറിന്‍ ആശംസാ പ്രസംഗവും നടത്തി. ഇടവകയില്‍ 10, 12, ഡിഗ്രി ക്ളാസ്സുകളില്‍ മികച്ച വിജയം നേടിയവരെ കാഷ് അവാര്‍ഡ് നല്‍കി അനുമോദിച്ച. ഇടുക്കി ഡി.വൈ.എസ്.പി ആയി ചുമതയേറ്റ ഇടവകാംഗം തോമസ് കോലോത്തിനെയും സൗത്ത് ഇന്ത്യ പോളിടെക്നിക് കായിക മേളയില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവ് പിന്‍്റോ സോണി മാടുകുത്തിയേലിനെയും ചടങ്ങില്‍ ആദരിച്ചു. ഇടവകയിലെ മികച്ച അടുക്കള തോട്ടത്തിനുള്ള എന്‍ഡോവ്മെന്‍്റിന് ജോസ് & ഡെയ്സി പഴേമ്പള്ളില്‍ ദമ്പതികള്‍ അര്‍ഹരായി. വൈസ് പ്രസിഡന്‍്റ് ഐസനോവര്‍ മുകളേല്‍ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം റോസിലി വാരാപ്പുഴ നന്ദിയും പറഞ്ഞു. ഇടവകയിലെ ഏറ്റവും മുതിര്‍ന്ന സ്ത്രീ മറിയം തോമസ് ചെറുവള്ളിലിനെയും (106 ) ഏറ്റവും മുതിര്‍ന്ന പൗരന്‍ സൈമണ്‍ പറമ്പേട്ടിനെയും (88 ) വികാരി ഫാ. ലൂക്ക് കരിമ്പില്‍ കൂടാരയോഗ ഭാരവാഹികളോടൊപ്പം ഭവനത്തില്‍ ചെന്ന് പൊന്നാടയണിയിച്ചും മധുരം നല്‍കിയും ആദരിച്ചു. ഇടവകയില്‍ ഈ വര്‍ഷം വിശ്വാസ പരിശീലനത്തില്‍ 12-ീ ക്ളാസ്സ് പാസ്സ് ആയ വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങും തുടര്‍ന്ന് നടത്തുകയുണ്ടായി.





