ദുബായ് ക്‌നാനായ കുടുംബയോഗത്തിന്റെ 2024-25ലെ പ്രവര്‍ത്തനവര്‍ഷ ഉത്ഘാടനവും ജനറല്‍ ബോഡി യോഗവും

ദുബായ് ക്‌നാനായ കുടുംബയോഗത്തിന്റെ 2024-25ലെ പ്രവര്‍ത്തനവര്‍ഷ ഉത്ഘാടനവും ജനറല്‍ ബോഡി യോഗവും Eat n Drink ഹോട്ടലിന്റെ ഓഡിറ്റോറിയംത്തില്‍ വച്ച് നടത്തപ്പെട്ടു.

കുടുംബനാഥന്‍ ലൂക്കോസ് തോമസ് എരുമേലിക്കരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി തുഷാര്‍ കണിയാംപറമ്പില്‍ ജോസ് ആനുവല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. KCC UAE അഡൈ്വസര്‍ മനു എബ്രഹാം നടുവത്തറ ആശംസകള്‍ അര്‍പ്പിച്ചു. 2024-25 പ്രവര്‍ത്തനവര്‍ഷത്തില്‍ ദുബായ് ക്‌നാനായ കുടുംബയോഗത്തെ നയിക്കുവാന്‍ തുഷാര്‍ കണിയാംപറമ്പില്‍ ജോസ് (പ്രസിഡന്റ് ), കുഞ്ഞുമോള്‍ ജോസഫ്
പുളിക്കല്‍ (സെക്രട്ടറി ) എബി തോമസ് നെല്ലിക്കല്‍(ട്രെഷറര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ ഭാരവാഹികളെ KCC ദുബായുടെ മുതിര്‍ന്ന നേതാക്കളായ ടോമി സൈമണ്‍ നെടുങ്ങാട്ടു & VC വിന്‍സെന്റ് വലിയവീട്ടില്‍ എന്നിവര്‍ ചേര്‍ന്ന് പ്രഖ്യാപിക്കുകയും പുതിയ കമ്മിറ്റിയംഗങ്ങളെ ജനറല്‍ ബോഡിയില്‍ നിന്നും തിരഞ്ഞെടുക്കുകയും ചെയ്തു. KCC UAE യുടെ രജതജുബിലീ ആഘോഷങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ച എല്ലാവരെയും വേദിയില്‍ ആദരിച്ചു.

കുടുംബയോഗത്തിലെ കുട്ടികളുടെ കലാപരിപാടികളും, ഗെയിംസ് എന്നിവയും നടത്തപ്പെട്ടു. എന്റര്‍ടൈന്‍മെന്റ് കോഓര്‍ഡിനേറ്റര്‍ ഷാജു ജോസഫ് പരിപാടിയുടെ അവതാരകനായിരുന്നു. ജോസഫ് പുളിക്കല്‍ യോഗത്തിന് സ്വാഗതവുംഎബി തോമസ് നന്ദിയും അര്‍പ്പിച്ചു. കുട്ടികളും യുവജനങ്ങളും മുതിര്‍ന്നവരുമടക്കം 70ലധികം ആളുകള്‍ പങ്കെടുത്തു.

 

Previous Post

മിഷന്‍ ലീഗ് ന്യൂയോര്‍ക്ക് ഫൊറോനാ ഭാരവാഹികള്‍

Next Post

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് അതിരൂപതാ ഭാരവാഹികള്‍ സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ്പിനെ സന്ദര്‍ശിച്ചു

Total
0
Share
error: Content is protected !!