ക്‌നാനായ കത്തോലിക്കാ ഡോക്ടേഴ്സ് ഫോറം 2026 സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതാ ഹെല്‍ത്ത് കമ്മീഷന്റെയും കാരിത്താസ് ആശുപത്രിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ”ക്‌നാനായ ഡോക്ടേഴ്സ് ഫോറം 2026” ജൂണ്‍ 13ന് രാവിലെ 9.30ന് കാരിത്താസ് ഡയമണ്ട് ജൂബിലി ഹാളില്‍ നടന്നു.

ഉദ്ഘാടന സമ്മേളനത്തില്‍ കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത് സ്വാഗതം ആശംസിക്കുകയും ആമുഖ പ്രഭാഷണം നടത്തുകയും ചെയ്തു. തുടര്‍ന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഡോക്ടര്‍മാരുമായി സംവദിച്ചു. ആരോഗ്യരംഗത്ത് കോട്ടയം അതിരൂപത നടപ്പാക്കിവരുന്ന ദീര്‍ഘവീക്ഷണത്തോടുകൂടിയ പദ്ധതികളെയും ഭാവി പ്രവര്‍ത്തനങ്ങളെയും കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

മുന്‍ കേരള ഡി.ജി.പി. ജേക്കബ് പുന്നൂസ് മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ മുതിര്‍ന്ന ഡോക്ടര്‍മാരെ പൊന്നാട അണിയിച്ച് ആദരിക്കുകയും ഉപഹാരങ്ങള്‍ സമ്മാനിക്കുകയും ചെയ്തു.

ഡോക്ടര്‍മാര്‍ക്കായി സംഘടിപ്പിച്ച ബോട്ടിംഗ് ഹൃദ്യമായ അനുഭവമായി. പരിപാടിയുടെ ഭാഗമായി നടന്ന വാര്‍ഷിക ആസൂത്രണ യോഗത്തില്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനപദ്ധതികളും മുന്‍ഗണനകളും വിശദമായ ചര്‍ച്ചകളിലൂടെ രൂപപ്പെടുത്തി. സ്‌നേഹവിരുന്നോടെ സമ്മേളനം സമാപിച്ചു.

 

Previous Post

‘മെമ്മറീസ് 95 -2000’ രണ്ടാമത് രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ചെയ്തു

Next Post

കോട്ടയം അതിരൂപതാ വൈദിക തുടര്‍പരിശീലനം നടത്തപ്പെട്ടു

Total
0
Share
error: Content is protected !!