സി. സെഫിയെ കന്യകാത്വ പരിശോധന നടത്തിയത് ഭരണഘടനാ വിരുദ്ധം- ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി: സി. അഭയ കേസില്‍ ആരോപണ വിധേയയായ സി. സെഫിയെ കന്യകാത്വ പരിശോധന നടത്തിയ സി.ബി.ഐ നടപടി ഭരണഘടന വിരുദ്ധമെന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചു. ജസ്റ്റീസ് സ്വര്‍ണ്ണ കാന്ത ശര്‍മ്മയാണ് വിധി പ്രഖ്യാപിച്ചത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ന് വിരുദ്ധമായ നടപടിയാണ് സി.ബി.ഐ യുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഇ​ര​യോ പ്ര​തി​യോ എ​ന്ന​ത് പ​രി​ശോ​ധ​ന​ക്ക് ന്യാ​യീ​ക​ര​ണ​മ​ല്ലെ​ന്നും  കോ​ട​തി പ​റ​ഞ്ഞു. പൗ​ര​ന്‍റെ സ്വ​കാ​ര്യ​ത​യു​ടെ​യും അ​ന്ത​സ്സി​ന്റെ​യും ലം​ഘ​ന​മാ​ണി​തെ​ന്നും ഹൈ​കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. സി. സെഫിക്ക് കേസ് നടപടികള്‍ തീര്‍ന്നാല്‍ നഷ്ടപരിഹാരത്തിന് മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാവുന്നതാണെന്നും കോടതി വിധിച്ചു. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ സൂ​ക്ഷ്മ​ത പു​ല​ർ​ത്ത​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. കന്യകയായിരുന്ന സി. സെഫി​ കന്യാചർമ്മം വച്ചു പിടിപ്പിച്ചുവെന്ന്​ വരുത്തി തീർക്കുവാൻ വ്യാജ ആരോപണങ്ങൾ ഉയർത്തി സി.ബി.ഐയും മാധ്യമങ്ങളും സിസ്റ്ററെ പൊതുജനമധ്യത്തിൽ അവഹേളിച്ചത്​ ​ക്രൂരമായ നടപടിയാണ്​. ഭാവിയിൽ ഇതെല്ലാം കോടതിയിൽ ചോദ്യം ചെയ്യപ്പെടും.  സി​സ്റ്റ​ര്‍ സെ​ഫി​യെ അ​വ​രു​ടെ സ​മ്മ​ത​മി​ല്ലാ​തെ ക​ന്യ​കാ​ത്വ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​യാ​ക്കി​യ​തി​ല്‍ സി.​ബി.​ഐ​ക്കെ​തി​രെ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് അ​വ​ർ ന​ല്‍കി​യ പ​രാ​തി ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍ നി​ര​സി​ച്ചി​രു​ന്നു. ക്രി​മി​ന​ല്‍ കേ​സി​ല്‍ ന​ട​പ​ടി നേ​രി​ടു​ന്നു​ണ്ടെ​ന്ന കാ​ര​ണ​മാ​യി​രു​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍ പ​റ​ഞ്ഞ​ത്.ഇ​തി​നെ​തി​രെ​യാ​ണ് 2009ൽ ​ഡ​ല്‍ഹി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പരാതിക്കാരിക്കുവേണ്ടി അഡ്വ. റോമി ചാക്കോ ഹാജരായി.

 

Previous Post

കുറുമുള്ളൂര്‍: കോളവേലില്‍ നൈത്തി ലൂക്കോസ്

Next Post

കരിങ്കുന്നം: പാാറടിയില്‍ ഉതുപ്പാന്‍ ജോസഫ്

Total
0
Share
error: Content is protected !!