ചിക്കാഗോ: ചിക്കാഗോ സെന്‍്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷന്‍ ലീഗ് യൂണിറ്റിന്‍്റെ ആഭിമുഖ്യത്തില്‍ ചേര്‍പ്പുങ്കല്‍ അഗാപ്പഭവനിലെയും ഗുഡ് സമിരിറ്റന്‍ റിസോഴ്സ് സെന്‍്ററിലെയും തൊഴില്‍പരമായ പരിശീലനം നേടുന്ന അന്ധരും ബധിരരുമായ ഏകദേശം 45ഓളം ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി വാര്‍ഷിക ജന്മദിനാഘോഷം സംഘടിപ്പിച്ചു. ഇടവകയിലെ മിഷന്‍ ലീഗ് യൂണിറ്റ് മാസങ്ങളായി നടത്തിവരുന്ന ‘Share with Joy, Pray with Care” എന്ന ജന്മദിന ചാരിറ്റി പദ്ധതിയുടെ ഭാഗമായാണ് ഈ ആഘോഷം സംഘടിപ്പിച്ചത്. കോട്ടയം അതിരൂപത മിഷന്‍ ലീഗ് ചാപ്ളിയന്‍ ഫാ. ഫാ. ജെഫിന്‍ ഒഴുങ്ങാലിയുടെ നേതൃത്വത്തിലാണ് അഗാപ്പേ ഭവനിലെ പരിപാടികള്‍ ക്രമീകരിച്ചത്. വാര്‍ഷിക ജന്മദിനാഘോഷത്തിന്‍്റെ ഭാഗമായി കുട്ടികളുടെ പ്രതിനിധിയും സെന്‍്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ കൈക്കാരനുമായ സണ്ണി കണ്ണാലയും ഫാ. ജെഫിന്‍ ഒഴുങ്ങാലിയും ഒരുമിച്ച് ചേര്‍ന്ന് കേക്ക് മുറിച്ച് കുട്ടികള്‍ക്ക് വിതരണം ചെയ്തു. ആഘോഷത്തിന്‍്റെ ഭാഗമായി വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും എല്ലാ കുട്ടികള്‍ക്കും ജന്മദിന സമ്മാനങ്ങളും ഒരുക്കിയിരുന്നു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട Prayer Dedication മാര്‍ച്ച് 22-ന് ചിക്കാഗോ സെന്‍്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഇടവക വികാരി ഫാ.സിജു മുടക്കോടിയില്‍ കുട്ടികളുടെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നിര്‍വഹിച്ചു. ഈ പ്രാര്‍ത്ഥന ശുശ്രൂഷയില്‍ മാര്‍ച്ച് മാസത്തില്‍ ജന്മദിനം ആഘോഷിക്കുന്ന ഇടവകാംഗങ്ങളെയും അഗാപ്പേ ഭവനിലെ എല്ലാ കുട്ടികളെയും പ്രത്യേകമായി അനുസ്മരിച്ചു.
ഇടവകയിലെ മിഷന്‍ ലീഗ് യൂണിറ്റ് സ്പിരിച്ചല്‍ ഡയറക്ടര്‍ ഫാ.അനീഷ് മാവേലി പുത്തന്‍പുരയിലും സന്നിഹിതനായിരുന്നു. ഈ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി കുട്ടികളെ പരിശീലിപ്പിക്കുന്നതില്‍ സി.ജോയിസി (ടഢങ)യും ,സി. അജോ (ഉഇജആ)യും പ്രധാന പങ്ക് വഹിക്കുന്നു. അഗാപ്പേ ഭവനില്‍ നടന്ന ആഘോഷങ്ങളില്‍ സെന്‍്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തെ പ്രതിനിധീകരിച്ച് കൈക്കാരന്‍ സണ്ണി കണ്ണാലയും ചെമ്മാച്ചേല്‍ മത്തച്ചനും പങ്കെടുത്തു. ഇടവക വികാരി ഫാ. സിജു മുടക്കോടിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ഇടവകയിലെ മിഷന്‍ ലീഗ് യൂണിറ്റ് ഡയറക്ടര്‍ ജോജോ ആനാലി കോട്ടയം അതിരൂപത മിഷന്‍ ലീഗ് ഡയറക്ടര്‍ ഫാ.ജെഫിന്‍ ഒഴുങ്ങാലിയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് അഗാപ്പേ ഭവനില്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. 500 ഓളം കുട്ടികള്‍ വിശ്വാസ പരിശീലനം നടത്തുന്ന ഇടവകയിലെ മതബോധന സ്കൂളിലെ 180 ഓളം കുട്ടികളാണ് ചെറുപുഷ്പ മിഷന്‍ ലീഗ് യൂണിറ്റിന്‍്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. സജി പൂതൃക്കയില്‍ മനീഷ് കൈമൂലയില്‍ എന്നിവര്‍ ഈ മതബോധന സ്കൂളിന്‍െറ ഡയറക്ടേഴ്സായി സേവനമനുഷ്ഠിച്ചുവരുന്നു.






