ചെറുപുഷ്പ മിഷന്‍ ലീഗ് പെരിക്കല്ലൂര്‍ ഫൊറോന ഏകദിന ക്യാമ്പ് നടത്തി

ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്ലാറ്റിനം ജൂബിലി സമാപനത്തോടനുബന്ധിച്ച് 2022 ഒക്ടോബര്‍ നാലാം തീയതി മാനന്തവാടി പാവന പാസ്റ്റര്‍ സെന്ററില്‍ വച്ച് പെരിക്കല്ലൂര്‍ ഫൊറോനയിലെ എല്ലാ ഇടവകകളില്‍ നിന്നുള്ള മിഷന്‍ ലീഗ് അംഗങ്ങളെ ഉള്‍പ്പെടുത്തി ഏകദിന ക്യാമ്പ് EVLOGO 2k22 നടത്തി. ഫൊറോന പ്രസിഡന്റ് ആല്‍ബിന്‍ സ്റ്റീഫന്‍ കാഞ്ഞിരം പാറയില്‍ പതാക ഉയര്‍ത്തി പ്രേഷിത റാലി ആരംഭിച്ചു. തുടര്‍ന്ന് ടീം കട്ടുറുമ്പ് നേതൃത്വം നല്‍കിയ ഏകദിന ക്യാമ്പും നടത്തപ്പെട്ടു. എല്ലാ ഇടവകകളില്‍ നിന്നുമായി 155 കുഞ്ഞു മിഷനറിമാര്‍ ക്യാമ്പില്‍ പങ്കെടുത്തു. ബഹു. വൈദികരുടെയും എല്ലാ ഇടവകളില്‍ നിന്നുള്ള ഡയറക്ടേഴ്‌സിന്റെയും സാന്നിദ്ധ്യം ക്യാമ്പ് കുട്ടികള്‍ക്ക് കൂടുതല്‍ ആവേശമുളവാക്കി. ക്യാമ്പിന് ഫൊറോന ഡയറക്ടര്‍ ഫാ. ബിബിന്‍ കുന്നേല്‍ ഒ. എസ്. എച്ച്., വൈസ് ഡയറക്ടേഴ്‌സ് സി. രശ്മി എസ്. ജെ. സി., സി. സെറീന എസ്. ജെ. സി., വൈസ് പ്രസിഡണ്ട് ഐറിന്‍ മാത്യു പൂവത്തുംമൂട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Previous Post

കെ സി വൈ എല്‍ പെരിക്കല്ലൂര്‍ ഫൊറോനയുടെ നേതൃത്വത്തില്‍ ഏകദിന ക്യാമ്പ് നടത്തപ്പെട്ടു

Next Post

വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിക്കു നവനേതൃത്വം

Total
0
Share
error: Content is protected !!