നന്മയുടെ കൈനീട്ടവുമായി തിരുഹൃദയ ഇടവകയിലെ കുഞ്ഞുമിഷനറിമാര്‍

ചിക്കാഗോ : ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തിലെ കുഞ്ഞുമിഷനറിമാര്‍ കാത്തലിക് റിലീഫ് സര്‍വ്വീസുമായി സഹകരിച്ച് റൈസ് ബൗള്‍ വഴി നോമ്പില്‍ കരുതിവെച്ച സമ്പാദ്യം മിഷന്‍ പ്രവര്‍ത്തനത്തിനായി നല്‍കി. ‘ഷെയര്‍ യുവര്‍ ബ്ലെസിങ്’ എന്ന ആപ്തവാക്യവുമായി വിവിധങ്ങളായ ത്യാഗപ്രവര്‍ത്തനങ്ങളിലൂടെ സമാഹരിച്ചതു മുഴുവന്‍ കൈനീട്ടമായി കുട്ടികള്‍ സമര്‍പ്പിച്ചു. ചെറുപുഷ്പ മിഷന്‍ ലീഗ് അംഗങ്ങളെ എട്ട് ഗ്രൂപ്പുകള്‍ ആയി തിരിച്ച് ഓരോ ഗ്രൂപ്പിനും കോര്‍ഡിനേറ്റേര്‍മാരെ ചുമതലപ്പെടുത്തി കുട്ടികളെ ഇതിനായി പ്രത്യേകം ഒരുക്കിയിരുന്നു. ചെറുപുഷ്പമിഷന്‍ ലീഗിലുടെ ലഭിക്കുന്ന ഇത്തരം അവസരങ്ങള്‍ കുഞ്ഞുമിഷനറിമാരുടെ പ്രേഷിതചൈതന്യത്തെ വളര്‍ത്താനും സഭയുടെ ഉപവിപ്രവര്‍ത്തനങ്ങളില്‍ നേരിട്ടു പങ്കാളികളാകാനും കുട്ടികളെ സഹായിച്ചുവെന്ന് മിഷന്‍ലീഗ് കോര്‍ഡിനേറ്റര്‍ മാരായ ജൂബിന്‍ പണിക്കശ്ശേരില്‍,ആന്‍സി ചേലയ്ക്കല്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു .കുട്ടികള്‍ സമാഹരിച്ച തുക വികാരി ഫാ.തോമസ് മുളവനാലിന് കുട്ടികള്‍ കൈമാറി.

ലിന്‍സ് താന്നിച്ചുവട്ടില്‍ PRO

Previous Post

ചെസ് മത്സരത്തില്‍ വിജയം

Next Post

അമനകര: മുളയിങ്കല്‍ എം.ടി തോമസ്

Total
0
Share
error: Content is protected !!