വ്യത്യസ്തതയോടെ ഫിലാഡെല്‍ഫിയ സി.സി.ഡി. കൂട്ടായ്മ

ഫിലാഡെല്‍ഫിയ: സെന്റ് ജോണ്‍ ന്യൂമാന്‍ ക്നാനായ കാത്തലിക് മിഷന്റെ നേതൃത്വത്തില്‍ വിശ്വാസപരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സി.സി.ഡി. കുട്ടികള്‍ക്കായി നടത്തപ്പെട്ട കൂട്ടായ്മ ഏരെ ഹൃദ്യവും വ്യത്യസ്തവുമായി. കുട്ടികയുടെ മാതാപിതാക്കളുടെയും വിശ്വാസപരിശീലകരുടെയും നേതൃത്വത്തില്‍ കൂട്ടായ്മ ഒരുക്കിയത്.

സോണി കൊടിഞ്ഞിയില്‍ന്റെ ഭവനത്തില്‍ നടത്തപ്പെട്ട കൂട്ടായ്മയില്‍ കുട്ടികള്‍ക്കായി പുതുമയാര്‍ന്ന മത്സരങ്ങളും പൂള്‍ പാര്‍ട്ടിയും ബാര്‍ബിക്യൂ ക്രമീകരണങ്ങളും ഉണ്ടായിരുന്നു. സിസിഡി പ്രിന്‍സിപ്പല്‍ ലീല പാറയ്ക്കല്‍, ജീന കൊടിഞ്ഞിയില്‍ എന്നിവര്‍ പ്രത്യേകമായി കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി. മിഷന്‍ ഡയറക്ടര്‍ ഫാ.ബിന്‍സ് ചേത്തലില്‍ പുതുമനിറഞ്ഞതും കുട്ടികള്‍ക്ക് വ്യത്യസ്ഥരുമായ കൂട്ടായ്മ സംഘടിപ്പിച്ച എല്ലാവര്‍ക്കും നന്ദിയര്‍പ്പിച്ചു.

സിജോയ് പറപ്പള്ളില്‍

 

Previous Post

കെ.സി.ഡബ്ള്യൂ.എ സെമിനാര്‍

Next Post

‘എഫ്ഫാത്ത 2023’ ക്യാമ്പ് സമാപനവും ‘തനിമയുടെ കെടാവിളക്ക്’ പുസ്തകപ്രകാശനവും

Total
0
Share
error: Content is protected !!