‘എഫ്ഫാത്ത 2023’ ക്യാമ്പ് സമാപനവും ‘തനിമയുടെ കെടാവിളക്ക്’ പുസ്തകപ്രകാശനവും

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് മിഡില്‍ ഈസ്റ്റ് എല്ലാ വര്‍ഷങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലെ കുട്ടികള്‍ക്കായി നടത്താറുള്ള വ്യക്തിത്വവികാസ – നേതൃത്വപരിശീലന ക്യാമ്പിന്റെ ഈ വര്‍ഷത്തെ എഡിഷനായ എഫ്ഫാത്ത -2023 സമാപിച്ചു.  കെ. സി. സി. എം. ഇ. ചെയര്‍മാന്‍ തോമസ് ബേബി പുല്‍പ്രാ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ക്യാമ്പ് ഉത്ഘാടനം ചെയ്തു. ക്യാമ്പില്‍ സഞ്ജു പി ചെറിയാന്‍, സി. സോഫിയ എസ്. വി. എം, ഫാ. ചാക്കോ വണ്ടന്‍കുഴി, ഫാ. ജിസ്‌മോന്‍ മഠത്തില്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകളെടുത്തു.

കെ. സി. സി. എം. ഇ. ചെയര്‍മാന്‍ തോമസ് ബേബിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം അനുഗ്രഹപ്രഭാഷണം നടത്തി. ചടങ്ങില്‍ ജിജോയ് ജോര്‍ജ്ജ് എരപ്പുങ്കര, ബെനറ്റ് ജേക്കബ് ചിറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്നു രചിച്ച ‘തനിമയുടെ കെടാവിളക്ക്’ എന്ന ക്‌നാനായ ചരിത്ര-പാരമ്പര്യ പാഠപുസ്തകം ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം പ്രകാശനം ചെയ്തു. തോമസ് ചാഴികാടന്‍ എം. പി. പുസ്തകം ഏറ്റുവാങ്ങി. ജിജോയ് ജോര്‍ജ്ജ് പുസ്തകത്തെ പരിചയപ്പെടുത്തി .

കെ. സി. സി. എം. ഇ യുടെ യുവജനസംഘടനയായ കെ. സി. വൈ. എ. എം. ഇ യുടെ ലോഗോ അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് പ്രകാശനം ചെയ്തു. കേരള ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്ജ് ലോഗോ ഏറ്റുവാങ്ങി.

ചടങ്ങില്‍ ഗ്രന്ഥകര്‍ത്താക്കളായ ജിജോയ് ജോര്‍ജ്ജ്, ബെനറ്റ് ജേക്കബ് എന്നിവരെയും, കെ. സി. സി. എം. ഇ യുടെ മുന്‍ ഭാരവാഹികളായ അബ്രഹാം രാജു ഓരില്‍, ഡോ. ജോസ് ജെയിംസ്, മാത്യു മാക്കീല്‍, ജെയിംസ് ചെറുശ്ശേരി, സജി ജോസഫ് കൂടക്യാട്ടുമ്യാലില്‍ എന്നിവരെയും ആദരിച്ചു. കെ. സി. സി. പ്രസിഡന്റ് ബാബു പറമ്പെടത്തുമലയില്‍, അപ്നാദേശ് ചീഫ് എഡിറ്റര്‍ ഫാ. മാത്യു കുരിയത്തറ, മിഷന്‍ലീഗ് അതിരൂപത പ്രസിഡന്റ് അജീഷ് അബ്രാഹം, കെ. സി. സി. എം. ഇ മുന്‍ ചെയര്‍മാന്‍ സജി ജോസഫ് കൂടക്യാട്ടുമ്യാലില്‍, ഖത്തര്‍ പ്രതിനിധി ബിബിന്‍ ലൂക്കോസ് വള്ളാറ എന്നിവരും  സംസാരിച്ചു.

കെ. സി. സി. ജനറല്‍ സെക്രട്ടറി ബേബി മുളവേലിപ്പുറത്ത്, കെ. സി. വൈ. എല്‍ പ്രസിഡന്റ് ലിബിന്‍ ജോസ് പാറയില്‍, ഫാ. മാത്യു മണക്കാട്ട്, ഫാ. ജോസ് പൂതൃക്കയില്‍, ഫാ. ലൂക്ക് പൂതൃക്കയില്‍, ഫാ. തോമസ് കോട്ടൂര്‍, ഡോ. ജോസ് ജെയിംസ്, വിവിധ സംഘടനാ ഭാരവാഹികള്‍, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മുതലായവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

Previous Post

വ്യത്യസ്തതയോടെ ഫിലാഡെല്‍ഫിയ സി.സി.ഡി. കൂട്ടായ്മ

Next Post

ചുള്ളിക്കര: തറപ്പുതൊട്ടിയില്‍ ഏലികുട്ടി

Total
0
Share
error: Content is protected !!