ലണ്ടന്‍: യു.കെയിലെ കെയര്‍ മേഖലയിലെ ഏറ്റവും ഉയര്‍ന്ന ദേശീയ പുരസ്കാരങ്ങളിലൊന്നായ 2026-ലെ നാഷണല്‍ കെയര്‍ അവാര്‍ഡില്‍ ബെസ്റ്റ് ഡെപ്യൂട്ടി മാനേജര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ക്നാനായക്കാരിയായ ഗീതു ടെനിസന് സ്വന്തമാക്കി. ലണ്ടനിലെ പാര്‍ക്ക് പ്ളാസ ഹോട്ടലില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
യു.കെയിലെ പതിനാറായിരത്തിലധികം കെയര്‍ ഹോമുകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രൊഫഷണലുകളില്‍ നിന്നാണ് ഗീതു ഈ നേട്ടം കൈവരിച്ചത്. രോഗികളുടെ ക്ഷേമം, മികച്ച പരിചരണം, ജീവനക്കാരുടെ കൂട്ടായ പ്രവര്‍ത്തനം എന്നിവയ്ക്ക് നേതൃത്വം നല്കുന്നതില് ഗീതു വഹിച്ച പങ്കാണ് പുരസ്കാരത്തിന് അര്‍ഹയാക്കിയത്. 2011-ല്‍ യുകെയിലത്തെിയ ഗീതു ലോക്കല്‍ കൗണ്‍സിലില്‍ ഹെല്‍ത്ത് കെയര്‍ സൂപ്പര്‍വൈസറായി ഒൗദ്യോഗിക ജീവിതം ആരംഭിച്ചു. 2021 മുതല്‍ കെന്‍ഡലിലെ കെയര്‍ ഹോമില്‍ ഡെപ്യൂട്ടി മാനേജരായി സേവനമനുഷ്ഠിച്ചുവരികയാണ്.
ഒൗദ്യോഗിക രംഗത്തെ നേട്ടങ്ങള്‍ക്കൊപ്പം ക്നാനായ സമുദായത്തിന്‍്റെ സാമൂഹിക മുന്നേറ്റത്തിലും ഗീതു ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുന്നുണ്ട്. മുപ്പതോളം പേര്‍ക്ക് കെയര്‍ വിസ സ്പോണ്‍സര്‍ഷിപ്പ് ലഭ്യമാക്കാന്‍ ഗീതുവിന് സാധിച്ചിട്ടുണ്ട്. ഇതില്‍ പകുതിയിലധികവും ക്നാനായ കുടുംബങ്ങളില്‍പ്പെട്ടവരാണ്. സ്വന്തം പണം ചെലവഴിക്കാതെ യുകെയിലത്തൊന് നിരവധി പേര്‍ക്ക് അവസരമൊരുക്കാന്‍ കഴിഞ്ഞത് ഗീതുവിന്്റെ സാമൂഹിക പ്രതിബദ്ധതയുടെ നേര്‍ക്കാഴ്ചയാണ്.യു.കെയിലെ ക്നാനായ മിഷന്‍്റെ കെന്‍ഡല്‍ മാസ് സെന്‍്ററില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഗീതു വേദപാഠത്തിന്്റെ ഹെഡ് ടീച്ചര്‍ കൂടിയാണ്. കുറുമുള്ളൂര്‍ ഇടവകാംഗമായ ഗീതു മാന്നാനം മുകളേല്‍ എബ്രഹാമിന്്റെയും ആലീസിന്്റെയും മകളാണ്. ടെനിസണ്‍ കുര്യാക്കോസ് തോട്ടത്തില്‍ ഭര്‍ത്താവാണ്. സെയറ, സെറീന, ടെസ്സ, സ്റ്റീഫന്‍ എന്നിവര്‍ മക്കളാണ്.





