കാനഡയിലെ ക്‌നാനായക്കാരെ ഒരു കുടക്കീഴില്‍ അണിനിരത്താനായി ക്‌നാനായ കാത്തലിക് അസോസിയേഷന്‍ കാനഡയുടെയും ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് വെസ്റ്റേണ്‍ ഒണ്ടാരിയോയുടെയും നേതൃത്വത്തില്‍ മെയ് മാസം 24-)o തിയതി നടത്തപ്പെടുന്ന നെല്ലും നീരും 2025 ന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. വിപുലമായ പരിപാടികളുടെ ആസൂത്രണത്തിനായി 14 ഓളം വരുന്ന കമ്മറ്റികള്‍ തീഷ്ണമായി പ്രവര്‍ത്തിക്കുന്നു.
ഒണ്ടാരിയോയിലെ കാലിഡോണയില്‍ വെച്ച് നടത്തപ്പെടുന്ന നെല്ലും നീരിന്റെ പ്രധാന ആകര്‍ഷണം മെഗാ മാര്‍ഗംകളിയാണ്. ഇരുന്നൂറ്റബതോളം ക്‌നാനായ കലാകാരന്മാരെ അണിനിര്‍ത്തിയാണ് മെഗാ മാര്‍ഗംകളി അവതരിപ്പിക്കുക.
വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിക്കുന്ന ക്‌നാനായ കുടുംബ കൂട്ടായ്മയില്‍ നയനമനോഹരവും കലാ മൂല്യങ്ങളുമുള്ള വിവിധ കലാപരിപാടികള്‍ക്കു തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു. രാവിലെ മുതല്‍ പലതരത്തിലുള്ള ഭക്ഷണങ്ങള്‍ സംഘാടകര്‍ ക്രമീകരിച്ചിട്ടുണ്ട്.
പരിപാടിയുടെ രജിസ്‌ട്രേഷന്‍ ഏപ്രില്‍ ആദ്യവാരം മുതല്‍ ആരംഭിക്കുന്നു. എല്ലാ ക്‌നാനായ സഹോദരങ്ങളെയും സ്‌നേഹപൂര്‍വ്വം ഈ വര്‍ഷത്തെ നെല്ലും നീരിലേക്ക് സ്വാഗതം ചെയ്യുന്നു