അതിഥി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കാരിത്താസ് ഇന്‍ഡ്യയുടെ സഹകരണത്തോടെ അതിഥി തൊഴിലാളികള്‍ക്കായി നടപ്പിലാക്കുന്ന കോവിഡാനന്തര ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കോട്ടയം റെയില്‍വേ ഗുഡ്സ് ഷെഡ് പ്രദേശത്തുള്ള അതിഥി തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായിട്ടാണ് മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചത്. മെഡിക്കല്‍ ക്യാമ്പിന് ഡോ. ഷിബിന്‍ ഫെലിക്സ് നേതൃത്വം നല്‍കി. ക്യാമ്പിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ എയിഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രോജക്ട് മാനേജര്‍ ബൈജു ജനാര്‍ദ്ദനന്‍ നിര്‍വ്വഹിച്ചു. സൗജന്യ പരിശോധനയും മരുന്നുകളുടെ വിതരണവും ക്യാമ്പിനോടനുബന്ധിച്ച് നടത്തപ്പെട്ടു. പ്രോജക്ട് ഓഫീസര്‍ റെജിമോന്‍ റ്റി. ചാക്കോ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. നൂറോളം അതിഥി തൊഴിലാളികള്‍ ക്യാമ്പില്‍ പങ്കെടുത്തു.

 

Previous Post

ഏകദിന ജൈവവൈവിധ്യ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

Next Post

‘സ്‌നേഹദൂത്’ ക്രിസ്തുമസ്സ് കരോളിന് ന്യൂജേഴ്‌സിയില്‍ തുടക്കമായി

Total
0
Share
error: Content is protected !!