ഏകദിന ജൈവവൈവിധ്യ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

മടമ്പം പി. കെ. എം. കോളേജ് ഓഫ് എജ്യുക്കേഷനില്‍ കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് സ്‌പോണ്‍സര്‍ ചെയ്ത ഐ. ക്യു.എ.സി, ഭൂമിത്രസേന ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ ഏകദിന ജൈവവൈവിധ്യ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.
കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. പ്രശാന്ത് മാത്യു അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനം ഡിസ്ട്രിക്ട് പ്ലാനിങ് കമ്മിറ്റി മെമ്പര്‍ കെ. വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തില്‍ തന്നെ ആദ്യമായി ഇത്തരത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ ജൈവവൈവിധ്യ സംരക്ഷണത്തിന് വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങേണ്ടതിന്റെ ആവശ്യകത ഉദ്ഘാടന സമ്മേളനത്തില്‍ കെ. വി ഗോവിന്ദന്‍ ഊന്നിപ്പറഞ്ഞു.
ഭൂമിത്രസേന കോര്‍ഡിനേറ്ററും, നാച്ചുറല്‍ സയന്‍സ് വിഭാഗം മേധാവിയുമായ ജോമോള്‍ ജോസ് സ്വാഗതവും, ക്ലബ്ബ് സ്റ്റുഡന്റ് കോഡിനേറ്റര്‍ ഐശ്വര്യ പി. വി. നന്ദിയും ആശംസിച്ചു.
District planning committy member കെ.വി.ഗോവിന്ദന്‍, environmemtalist വി. സി.ബാലകൃഷ്ണന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

 

 

Previous Post

കെ. സി. വൈ. എല്‍ മണക്കാട് യൂണിറ്റിന്റെ ചാരിറ്റി ഫണ്ട് ഉദ്ഘാടനം ചെയ്തു

Next Post

അതിഥി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!