ബെന്‍സന്‍വില്‍ തിരുഹൃദയ ദേവാലയത്തില്‍ പുതുഞായര്‍ തിരുനാള്‍.

ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ പുതുഞായര്‍ തിരുനാള്‍ ആഘോഷിക്കുന്നു. പുതുഞായര്‍ ദിവസം ചിക്കാഗോയിലെ കല്ലറ പഴയ പള്ളി ഇടവകാംഗങ്ങള്‍ എല്ലാവരുടെയും നേതൃത്വത്തില്‍ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വി.തോമശ്ലിഹായുടെ തിരുനാള്‍ പ്രത്യേകം ആഘോഷിക്കുന്നു. രാവിലെ 10 am ന് വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് നേര്‍ച്ച സമര്‍പ്പണവും സ്‌നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്. ജോബി ഓളിയില്‍, അനില്‍ മറ്റത്തിക്കുന്നേല്‍ എന്നിവര്‍ പ്രസുദേന്തി കോര്‍ഡിനേറ്റര്‍മാരായി കല്ലറ പഴയപള്ളി ഇടവകാംഗങ്ങളെ ഒരുമിച്ചു കൂട്ടിയാണ് തിരുനാള്‍ സംഘടിപ്പിക്കുന്നത്. നാട്ടില്‍ ഇതേ ദിവസം ഇടവക ദേവാലയ തിരുനാള്‍ ആഘോഷിക്കുമ്പോള്‍ ചിക്കാഗോയിലെ കല്ലറ ഇടവക ജനം ബെന്‍സന്‍വില്‍ ദേവാലയത്തില്‍ ഒരുമിച്ചുകൂടി നാട്ടില്‍ ആഘോഷിച്ചിരുന്ന തിരുനാള്‍ ഓര്‍മ്മകളെ വീണ്ടും സജീവമാക്കുകയും പുതിയ തലമുറയിലേയ്ക്ക് പകരുകയും ചെയ്യുന്നത് എല്ലാവര്‍ക്കും പ്രചോദനമാകട്ടെയെന്ന് വികാരി ഫാ. തോമസ് മുളവനാല്‍ ആശംസിച്ചു. തിരുനാള്‍ ആഘോഷക്രമീകരണങ്ങള്‍ക്ക് അസി. വികാരി ഫാ. ബിന്‍സ് ചേത്തലില്‍, ട്രസ്റ്റിമാരായ തോമസ് നെടുവാമ്പുഴ, സാബു മുത്തോലം, മത്തിയാസ് പുല്ലാപ്പള്ളി, കിഷോര്‍ കണ്ണാല, ജെന്‍സണ്‍ ഐക്കരപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കും.
ലിന്‍സ് താന്നിച്ചുവട്ടില്‍ PR O

Previous Post

സെന്‍്റര്‍ ഓഫ് എക്സലന്‍സ് മികവുമായി കാരിത്താസ് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം

Next Post

തെള്ളകം: കോക്കാപ്പള്ളില്‍ കെ.സി ജോസഫ്

Total
0
Share
error: Content is protected !!