വിശ്വാസോത്സവ യാത്രയ്ക്ക് ഒരുങ്ങി ബെന്‍സന്‍വില്‍ ഇടവക

ചിക്കാഗോ ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവക ദേവാലയം സംഘടിപ്പിക്കുന്ന വിശ്വാസോത്സവ യാത്രയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇടവകയിലെ വിശ്വാസപരിശീലനം നടത്തുന്ന കുട്ടികളും അവരുടെ മാതാപിതാക്കളും അധ്യാപകരും ഈ യാത്രയില്‍ പങ്കുകാരാകുന്നു. ഈ വരുന്ന ഏപ്രില്‍ 6 ന് ഇന്‍ഡ്യാനയിലെ സെന്റ് ജോണ്‍ ഷ്റൈനില്‍ കുരിശിന്റെ വഴി യാത്രയും തുടര്‍ന്ന് ഉല്ലാസയാത്രയും ക്രമീകരിച്ച് വ്യത്യസ്തമാക്കുന്നു. ഈ യാത്രയ്ക്ക് ഡി . ആര്‍. ഇ. സഖറിയാ ചേലക്കല്‍, അസിസ്റ്റന്റ് ഡി. ആര്‍. ഇ. ജോബി ഇത്തിത്തറ, കൊളീന്‍ കീഴങ്ങാട്ട് എന്നിവരുടെ നേത്യത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ലിന്‍സ് താന്നിച്ചുവട്ടില്‍ PRO

 

Previous Post

തെള്ളകം: കോക്കാപ്പള്ളില്‍ കെ.സി ജോസഫ്

Next Post

നീണ്ടുര്‍: വടക്കേപ്രാലേല്‍ പി.ജെ ഏബ്രാഹം

Total
0
Share
error: Content is protected !!