ബി.സി.എം കോളേജില്‍ സമ്മര്‍ സ്‌കൂള്‍

കോട്ടയം സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കോട്ടയം ബി.സി.എം. കോളേജില്‍ സമ്മര്‍ സ്‌കൂള്‍ ആരംഭിക്കുന്നു. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി 120 മണിക്കൂര്‍ നിണ്ടുനില്‍ക്കുന്ന ഇന്‍ഷിപ്പും ഷോര്‍ട്ട് ടേം കോഴ്സുകളും സ്‌കൂള്‍ കുട്ടികള്‍ക്കായി വിവിധ ഷോര്‍ട്ട് ടേം കോഴ്സുകളും ആണ് സമ്മര്‍ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ താല്പര്യമനുസരിച്ച് ഏത് പ്രോഗ്രാമുക ളിലേക്കും ചേരുവാന്‍ പറ്റുന്ന വിധത്തിലാണ് സമ്മര്‍ സ്‌കൂളില്‍ ഇന്റേണ്‍ഷിപ്പുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്. അക്കാദമിക വ്യവസായ സഹകരണം മുന്നില്‍ കണ്ട് കുട്ടികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുന്നത് ഉറപ്പാക്കുന്ന രീതിയില്‍ വിവിധ വ്യവസായ സ്ഥാപനങ്ങളുമായി യോജിച്ചാണ് ഈ പ്രായോഗിക പരിശിലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. എ ഐ & ബിസിനസ് അത്‌ലറ്റിക്സ്. എ ഐ ന്ന റോബോട്ടിക്സ്, ജേണലിസം & മാസ് കമ്മ്യൂണിക്കേഷന്‍ ഗ്രീന്‍ സിന്‍തസിസ് & നാനോ മെറ്റീരിയല്‍സ്, എ ഐ & മെഷീന്‍ ലേണിംഗ്. വിഷ്വല്‍ മീഡിയ & കണ്ടന്റ് ക്രിയേഷന്‍ എന്നി വിഷയങ്ങളിലാണ് ഇന്റേണ്‍ഷിപ്പുകള്‍ ലഭ്യമാക്കിയിരിക്കുന്നത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി റോബോട്ടിക്സ്, ക്രിയേറ്റീവ് മീഡിയ, കോസ്‌മെറ്റിക് മിക്സ്, മേക്ക് & ശ്ലോ തുടങ്ങിയ സോഷ്യല്‍ അംബാസിഡര്‍ഷിപ്പ്. കോഴ്സുകള്‍ ആണ് നടത്തുന്നത്. പെണ്‍കുട്ടികള്‍ക്ക് ക്യാമ്പസിനകത്ത് ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് കോളേജ് വെബ്സൈറ്റ് സന്ദര്‍ശിക്കുക

ഓഫീസ് നമ്പര്‍ 9188918361

Previous Post

ക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ച് മാസ്സ്

Next Post

പൂഴിക്കോല്‍: മൂര്‍ത്തിക്കല്‍ മേരി ജോസഫ്

Total
0
Share
error: Content is protected !!