മറ്റക്കര:. കോട്ടയം അതിരൂപതയുടെ മുഖ പത്രമായ അപ്നാദേശ് സ്ഥാപിതമായതിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് സമ്പൂര്‍ണ്ണ അപ്നാദേശ് ഇടവക എന്ന ലക്ഷ്യം മുന്നില്‍കണ്ടു കൊണ്ട് ചെറുപുഷ്പ മിഷന് ലീഗ് മണ്ണൂര്‍ മറ്റക്കര ശാഖ അപ്നാദേശിന്റെ പുതിയ വരിക്കാരെ കണ്ടെത്തുന്നതിനായി ക്യാംപയിന് സംഘടിപ്പിച്ചു. ഡയറക്ടര്‍ ഫാ. സിറിയക് മറ്റത്തില്‍, വൈസ് ഡയറക്ടര്‍ സി. ഹെലേന svm, പ്രസിഡന്റ് എല്വിന് ഷിജു മണ്ണൂക്കുന്നേല്‍, ജോയിന്റ് സെക്രട്ടറി ക്രിസ്റ്റി ഷാജി ചിറപ്പുറത്ത്, ജനറല്‍ ഓര്‍ഗനൈസര്‍ ഷിജു ജോസ് മണ്ണൂക്കുന്നേല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്കി.





