ഫ്രാന്‍സിസ്‌കന്‍ അല്മായ സഭ വാര്‍ഷിക സമ്മേളനം നടത്തി

അല്‍മായ പ്രേഷിത സംഘടനയായ ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭയുടെ കോട്ടയം അതിരൂപതാതല വാര്‍ഷിക സമ്മേളനം തെളളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടത്തി. പ്രസിഡന്റ് തോമസ് മുളയ്ക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ചാപ്ലെയിന്‍ ഫാ. ആന്റണി വെച്ചുര്‍ ഉദ്ഘാടനം ചെയ്തു. നവജീവന്‍ ട്രസ്റ്റ് ഡയറക്ടര്‍ പി.യു തോമസ് പ്രേഷിതചൈതന്യവും ജീവകാരുണ്യശുശ്രൂഷയും എന്ന വിഷയത്തില്‍ ക്ലാസ്സ് നയിച്ചു. സെക്രട്ടറി ഷിബു കൊച്ചിക്കുന്നേല്‍, സിബി ഐക്കരകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഫാ. ജെബി മുഖച്ചിറ ofm cap. കൃതജ്ഞതാബലിയര്‍പ്പിച്ചു. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സമാപനസന്ദേശം നല്‍കി. അതിരൂപതയിലെ ഇടവകകളോടു ചേര്‍ന്ന് കുടുംബനവീകരണം, ഇടവകശാക്തീകരണം, ആതുരസേവനം തുടങ്ങിയ ദൗത്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നതിനായുള്ള സാധ്യതകള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. വിവിധ യൂണിറ്റുകളില്‍ നിന്നായി 110 അംഗങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Previous Post

ഏറ്റുമാനൂര്‍: കിഴക്കേവള്ളികാട്ടില്‍ മേരി ജോസഫ്

Next Post

ഫാ. ഏബ്രാഹം മുത്തോലത്തിന്‍െറ പുസ്തകം പ്രകാശനം ചെയ്തു

Total
0
Share
error: Content is protected !!