എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് സംവരണം

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിന് 1995 ലും 2016 ലും കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിരുന്നു. അതിന്‍പ്രകാരം 2017 മുതല്‍ 4% സംവരണം ഭിന്നശേഷിയുള്ളവര്‍ക്കു നല്‍കണമെന്നു സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുകയുണ്ടായി. അതനുസരിച്ചു നമ്മുടെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപക അനദ്ധ്യാപക ഒഴിവുകളില്‍ 4% ഭിന്നശേഷിയുള്ളവര്‍ക്കു നല്‍കുന്നതാണ്. 40% വൈകല്യമുണ്ടെന്നു സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കാണു സര്‍ക്കാര്‍ ഉത്തരവനുസരിച്ച് ജോലിക്ക് അര്‍ഹതയുള്ളത്. അദ്ധ്യാപക നിയമനത്തിന് 40 വയസ്സില്‍ താഴെയും അനദ്ധ്യാപക നിയമനത്തിന് 35 വയസ്സില്‍ താഴെയുമായിരിക്കും പ്രായം. അപ്രകാരം 40% വൈകല്യമുള്ളതും ആവശ്യമായ യോഗ്യതയുള്ളവരുമായ അതിരൂപതാംഗങ്ങള്‍ അവരുടെ ബയോഡേറ്റ ചൈതന്യയിലെ എഡ്യുക്കേഷന്‍ ഓഫീസില്‍ പോസ്റ്റു വഴിയോ നേരിട്ടോ  നല്‍കിയാല്‍ ഒഴിവുകള്‍ വരുമ്പോള്‍ പരിഗണിക്കുന്നതാണ്.
സ്‌നേഹപൂര്‍വ്വം,

ത മാര്‍ മാത്യു മൂലക്കാട്ട്
കോട്ടയം അതിരൂപത മെത്രാപ്പോലീത്ത

Previous Post

എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

Next Post

അതിരൂപതാദിനം

Total
0
Share
error: Content is protected !!