കോട്ടയം: കെ.സി.വൈ.എല്‍. കോട്ടയം അതിരൂപതയുടെ 58-ാമത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘EUPHORIA 2K26’ , 2026 നവംബര്‍ 22 ഞായറാഴ്ച കോട്ടയം സേക്രഡ് ഹാര്‍ട്ട് മൗണ്ട് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ വെച്ച് വിപുലമായ പരിപാടികളോടെ നടത്തപ്പെടും. കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ് ശ്രീ ജാക്‌സണ്‍ സ്റ്റീഫന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കേരള നിയമസഭാ സ്പീക്കര്‍ ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് എന്നിവര്‍ സന്നിഹിതരാകും. കെ.സി.വൈ.എല്‍. കോട്ടയം അതിരൂപത സംഘടിപ്പിക്കുന്ന ആഘോഷത്തില്‍ അതിരൂപതയിലെ വിവിധ ഫൊറോനകളില്‍ നിന്നും യൂണിറ്റുകളില്‍ നിന്നുമുള്ള യുവജനങ്ങള്‍ പങ്കെടുക്കും. ആഘോഷത്തിന്റെ ഭാഗമായി ക്‌നാനായ തനിമയും പാരമ്പര്യവും സംസ്‌കാരവും വിളിച്ചോതുന്ന ക്‌നാനായ റാംപ് വാക്ക് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ വിവിധ കലാ-സാംസ്‌കാരിക പരിപാടികളും മറ്റ് അനുബന്ധ പരിപാടികളും ഉണ്ടായിരിക്കും. രാവിലെ 9 മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. കെ.സി.വൈ.എല്‍. കോട്ടയം അതിരൂപതയുടെ 57 വര്‍ഷത്തെ യുവജന മുന്നേറ്റത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും പ്രവര്‍ത്തനങ്ങളുടെയും ആഘോഷമായി ‘EUPHORIA 2K26’ മാറും.



