പയ്യാവൂര്‍. സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സംരംഭക ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥി സംരംഭകരെ ആദരിക്കുന്നതിനും വിദ്യാര്‍ത്ഥികളില്‍ നൂതന ചിന്തകളും നൈപുണ്യങ്ങളും വളര്‍ത്തുന്നതിനും വിദ്യാര്‍ത്ഥി സംരംഭക സംഗമം സംഘടിപ്പിച്ചു. സ്‌കൂളിലെ തന്നെ പൂര്‍വ്വ വിദ്യാര്‍ത്ഥി ശ്രാവണ്‍ നാരായണന്‍ മുഖ്യാതിഥിയായിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ വിവിധ കമ്പനികളുടെ സിഇഒ സ്ഥാനം വഹിക്കുകയും ശ്രദ്ധേയമായ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലൂടെ മികച്ച മാതൃകയാവുകയും ചെയ്ത ശ്രാവണ്‍ കുട്ടികളുമായി സംവദിച്ചു. സ്‌കൂളിലെ തന്നെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഗൗതം കൃഷ്ണ, ടോം ജോസഫ് എന്നീ യുവ സംരംഭകരും സന്നിഹിതരായിരുന്നു. വിദ്യാര്‍ത്ഥി സംരംഭക സംഗമത്തോട് അനുബന്ധിച്ച് സ്‌കൂളിലെ വിദ്യാര്‍ത്ഥി സംരംഭകരെ പ്രത്യേകമായി ആദരിക്കുകയും ചെയ്തു. ഗിഫ്റ്റിംഗ് ബിസിനസ്, ഡിജിറ്റല്‍ സേവനങ്ങള്‍, കണ്ടന്റ് ക്രിയേഷന്‍, എന്നിങ്ങനെ വിവിധ മേഖലകളിലായി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നൂതന സംരംഭങ്ങള്‍ നടത്തിവരുന്നു. ഇവരെയാണ് ആദരിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കായി ബിസിനസ് ഐഡിയ കോമ്പറ്റീഷനും സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ ബേബി കട്ടി യാങ്കല്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിനോയി കെ, പിടിഎ പ്രസിഡണ്ട് ജോസ് കണിയാപറമ്പില്‍, എം പി ടി എ പ്രസിഡണ്ട് ഷിജിമോള്‍ മൂലക്കാട്ട്, എന്നിവരും സംസാരിച്ചു



