കണ്ണൂര്‍: വിശ്വാസത്തിലും പാരമ്പര്യത്തിലും വെള്ളം ചേര്‍ക്കാതെ നൂറ്റാണ്ടുകളായി ക്രൈസ്തവ വിശ്വാസതീക്ഷ്ണതയോടെ ജീവിച്ചുവളര്‍ന്ന സമുദായമാണ് ക്നാനായ സമുദായമെന്ന് തലശ്ശേരി അതിരൂപതാ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പാംപ്ളാനി പറഞ്ഞു. കോട്ടയം അതിരൂപതയുടെ പുതിയ സഹായമെത്രാന്‍ മാര്‍ തോമസ് ആനിമൂട്ടിലിന് കണ്ണൂരില്‍ നല്‍കിയ സ്വീകരണത്തോടനുബന്ധിച്ച് ബെറുമറിയം പാസ്റ്ററല്‍ സെന്‍്ററില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മലബാറിലേക്ക് നടന്ന ക്നാനായ സമുദായത്തിന്‍്റെ കുടിയേറ്റമാണ് തലശ്ശേരി രൂപതയുടെ രൂപീകരണത്തിന് തന്നെ വഴിയൊരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു. സഭയോടു ചേര്‍ന്നുനിന്ന് സഭയുടെ വളര്‍ച്ചയ്ക്കായി നിരന്തരം പരിശ്രമിക്കുന്ന സമുദായമാണ് ക്നാനായ സമുദായം. പ്രത്യേകിച്ച് മലബാര്‍, ദക്ഷിണ കന്നഡ മേഖലകളില്‍ സീറോമലബാര്‍ സഭയുടെ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും ക്നാനായ സമുദായത്തിന്‍്റെ സംഭാവനകളും അവര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന സ്ഥാപനങ്ങളും നിര്‍ണായകമായിട്ടുണ്ട്. ആഫ്രിക്ക ഒഴികെയുള്ള മറ്റു വിദേശ രാജ്യങ്ങളില്‍ സീറോമലബാര്‍ സഭയ്ക്ക് രൂപതകള്‍ അനുവദിക്കപ്പെടുന്നതിലും ക്നാനായ സമുദായത്തിന്‍്റെ സംഭാവനകള്‍ പ്രധാനമാണ്. എണ്ണത്തില്‍ ചെറുതാണെങ്കിലും വിശ്വാസത്തിലും പാരമ്പര്യത്തിലും ഏറെ മുന്നില്‍ നില്‍ക്കുന്ന സമുദായമാണിത്. മഹത്തായ ദര്‍ശനമുള്ള ഇടയന്മാരാണ് സമുദായത്തെ ഇതുവരെ നയിച്ചിട്ടുള്ളത്. സമുദായത്തിന്‍്റെ വളര്‍ച്ചയിലും ഭാവിയിലും വിശ്വാസത്തില്‍ അധിഷ്ഠിതമായ പാരമ്പര്യങ്ങള്‍ തുടര്‍ന്നും ശക്തമായി നിലനില്‍ക്കുമെന്ന് മാര്‍ ജോസഫ് പാംപ്ളാനി പറഞ്ഞു.





