കോട്ടയം: കോട്ടയം അതിരൂപത ബൈബിള്‍ കലോത്സവത്തില്‍ ഗ്രൂപ്പ് സോങ്, നാടകം, മാര്‍ഗംകളി, പുരാതന പാട്ട്, ബൈബിള്‍ ക്വിസ് എന്നീ ഗ്രൂപ്പ് ഇനങ്ങളിലും വിവിധ വ്യക്തിഗത ഇനങ്ങളിലും സമ്മാനങ്ങള്‍ കരസ്ഥമാക്കി ഉഴവൂര്‍ ഇടവക ഓവറോള്‍ രണ്ടാം സ്ഥാനം നേടി.
വിജയികളായ ഉഴവൂര്‍ ഇടവകാംഗങ്ങള്‍ വികാരി ഫാ. അലക്സ് ആക്കപ്പറമ്പില്‍, അസിസ്റ്റന്റ് വികാരി ഫാ. ലിവിന്‍ തെക്കേത്തുരുത്തുവേലില്‍, സി. പൂര്‍ണിമ SVM, സി. ഐലിന്‍ SVM എന്നിവരോടൊപ്പം.




