കോട്ടയം: ചെറുപുഷ്‌പ മിഷന്‍ലീഗ് 80-ാം ജന്മദിനം ആഘോഷിച്ചു. 1947 ഒക്‌ടോബര്‍ 3-ാം തീയതി കോട്ടയം അതിരൂപതയുടെ മെത്രാനായിരുന്ന മാര്‍ തോമസ് തറയില്‍ പിതാവിനാല്‍ ഉദ്‌ഘാടനം ചെയ്യപ്പെട്ട് 80-ാം വര്‍ഷത്തിലേക്ക് കടക്കുന്ന ചെറുപുഷ്‌പ മിഷന്‍ ലീഗിന്റെ 80-ാം ജന്മദിനാഘോഷം കോട്ടയം ക്രിസ്‌തുരാജ ക്‌നാനായ കത്തോലിക്ക മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍വച്ച് അതിരൂപത ചാന്‍സിലറും കത്തീഡ്രല്‍ വികാരിയുമായ പെരിയ ബഹുമാനപ്പെട്ട ഫാ. തോമസ് ആദോപ്പിള്ളില്‍ കേക്ക് മുറിച്ച് ഉദ്‌ഘാടനം ചെയ്‌തു. മിഷന്‍ മാസമായി ആചരിക്കുന്ന ഒക്‌ടോബര്‍ മാസത്തില്‍ അതിരൂപതയിലെയും ഇടവകകളിലെയും എല്ലാ പ്രവര്‍ത്തനങ്ങളും കുഞ്ഞ് മിഷണറിമാരിലെ പ്രേഷിത തീക്ഷ്‌ണതയെ പ്രോജ്വലിപ്പിക്കാന്‍ സാധ്യമാകട്ടെ എന്ന് അച്ചന്‍ ആശംസിച്ചു. അതിരൂപത ഡയറക്‌ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍, പ്രസിഡന്റ് എബ്രാഹം സജി പഴുമാലില്‍, വൈസ് ഡയറക്‌ടര്‍ സി. അനു ഒരപ്പാങ്കല്‍, ഓര്‍ഗനൈസര്‍ ഷിജു ജോസ് മണ്ണൂക്കുന്നേല്‍, റീജിയണല്‍ ഓര്‍ഗനൈസര്‍ എല്‍വിന്‍ ഷിജു മണ്ണൂക്കുന്നേല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ചെറുപുഷ്‌പ മിഷന്‍ലീഗ് 80-ാം ജന്മദിനം ആഘോഷിച്ചു




