പയ്യാവൂര്‍: മലബാര്‍ കുടിയേറ്റ മേഖലയിലെ പയ്യാവൂര്‍ ഭാഗത്തുനിന്ന് ആദ്യമായി മെത്രാനായ കോട്ടയം അതിരൂപതയുടെ സഹായ മെത്രാന് മാര്‍ തോമസ് ആനിമൂട്ടിലിന് ജന്മനാട്ടില് ഒക്ടോബര്‍ 29ന് പൗരസ്വീകരണം നല്‍കും. മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘ രൂപീകരണ യോഗം പയ്യാവൂര്‍ സെന്‍്റ് ആന്‍സ് പള്ളി പാരിഷ് ഹാളില്‍ ചേര്‍ന്നു. പയ്യാവൂര്‍ പഞ്ചായത്ത് പ്രസിഡന്‍്റ് സിഡു ബെന്നി അധ്യക്ഷത വഹിച്ചു.പി.എം. മാത്യു ആമുഖ പ്രഭാഷണം നടത്തി.ഫാ. ബിബിന്‍ അഞ്ചെമ്പില്‍, ഫാ. സെബിന് തെക്കേടത്ത് , പഞ്ചയത്ത് വൈസ് പ്രസിഡന്‍്റ് പി.കെ. ബാലകൃഷ്ണന്, പഞ്ചായത്ത് മുന്‍ പ്രസിഡന്‍്റ് സി.പി. ജോസ്, ചാക്കോ മുല്ലപ്പള്ളില്‍, ഇ.കെ. കുര്യന്, ടി.പി. അഷ്റഫ്, വി.പി. അമ്പുള് ഖാദര്‍ ഹാജി, സഷീബ ജോയ്, സൈമണ്‍ പെരുവക്കുന്നേല്‍, ടെന്‍സന്‍ ജോര്‍ജ് കണ്ടത്തിന്‍കര, ജോസ് മണ്ഡപം , ഐബീഷ് ബേബി, എ. നാരായണന്, ജയിംസ് തുരുത്തേല്‍ എന്നിവര്‍ പ്രസംഗിച്ചു.പഞ്ചായത്ത് പ്രസിഡന്‍്റ് സിഡു ബെന്നി ചെയര്‍പേഴ്സണായും പി.എം. മാത്യു കണ്‍വീനറായും ഇ.കെ. കുര്യന് ട്രഷററായും ഉള്‍പ്പെടുന്ന സ്വാഗതസംഘം കമ്മിറ്റിക്ക് രൂപം നല്കി.



