മാര്‍ തോമസ് ആനിമൂട്ടിലിന്‍്റെ മെത്രാഭിഷേകം ഒക്ടോബര്‍ രണ്ടിന്

കോട്ടയം: കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായ മാര്‍ തോമസ് ആനിമൂട്ടിലിന്‍്റെ മെത്രാഭിഷേകം ഒക്ടോബര്‍ രണ്ടിന് ഉച്ചകഴിഞ്ഞ് 2.15ന് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ നടക്കും. കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍, തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ളാനി എന്നിവര്‍ സഹകാര്‍മികരായിരിക്കും. കോഴിക്കോട് അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ സന്ദേശം നല്‍കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തിരുവല്ല ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് അനുമോദന സന്ദേശം നല്‍കും. മാര്‍ തോമസ് ആനിമൂട്ടില്‍ മറുപടി പ്രസംഗം നടത്തും. കോട്ടയം അതിരൂപതയിലെ എല്ലാ വൈദികരും മെത്രാഭിഷേക ചടങ്ങില്‍ സഹകാര്‍മികരായിരിക്കും. ചടങ്ങില്‍ കോട്ടയം അതിരൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള വിശ്വാസികള്‍ പങ്കെടുക്കും. ഏകദേശം നാലായിരത്തോളം പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, സന്യസ്തര്‍, വൈദികര്‍, യുവജനങ്ങള്‍, അതിരൂപതയിലെ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിക്കും.

Previous Post

ഹ്യൂസ്റ്റണ്‍ ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ സെന്റ് വിന്‍സെന്റ് ഡി പോളിന്റെ തിരുനാള്‍ ആഘോഷിച്ചു

Total
0
Share
error: Content is protected !!