പാലിയേറ്റീവ് കെയര്‍ ശാക്തീകരണവും മാമ്മോഗ്രാം സ്‌ക്രീനിംഗും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു

സാന്ത്വന പരിചരണ രംഗത്തും ആരോഗ്യ ബോധവല്‍ക്കരണത്തിലും പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് ‘കരുതല്‍ കൂടുതല്‍ കരുത്തോടെ’ എന്ന പ്രമേയത്തില്‍ കാരിത്താസ് ആശുപത്രിയും കോട്ടയം അതിരൂപത ഹെല്‍ത്ത് കമ്മീഷനും ഇടക്കാട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനയും കെ സി സി , കെ സി ഡബ്‌ള്യു എ സംഘടനകളും സംയുക്തമായി സംഘടിപ്പിച്ച പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുടെ ശാക്തീകരണ പദ്ധതിയും ഫൊറോനതല മാമ്മോഗ്രാം സ്‌ക്രീനിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനവും ബോധവല്‍ക്കരണ സെമിനാറും വിജയകരമായി പൂര്‍ത്തിയായി. നീറിക്കാട് ലൂര്‍ദ് മാതാ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ വെച്ചാണ് ചടങ്ങുകള്‍ നടന്നത്.

കോട്ടയം അതിരൂപത മെത്രാപ്പോലീത്തയും കാരിത്താസ് ആശുപത്രി ട്രസ്റ്റ് രക്ഷാധികാരിയുമായ അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും രോഗികള്‍ക്കും കൂടുതല്‍ ശക്തമായ പിന്തുണയും പരിചരണവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കാരിത്താസ് ആശുപത്രി ഡയറക്ടറും സി.ഇ.ഒ.യുമായ റവ. ഡോ. ബിനു കുന്നത്ത്, എടക്കാട് സെന്റ് ജോര്‍ജ്ജ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളി വികാരി ഫൊ. സൈമണ്‍ പുല്ലാട്ട്, നീരിക്കാട് ലൂര്‍ദ് മാതാ ഓഫ് ലൂര്‍ദ്, ക്‌നാനായ കത്തോലിക്കാ പള്ളി വികാരി ഫാ. ജോസ് കുറുപ്പന്തറയില്‍ എന്നിവരുടെ വിശിഷ്ട സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി.

തുടര്‍ന്ന് നടന്ന ബോധവല്‍ക്കരണ സെമിനാറിന് പ്രമുഖ വിദഗ്ധര്‍ നേതൃത്വം നല്‍കി. കാരിത്താസ് ആശുപത്രിയിലെ മെഡിക്കല്‍ ഓങ്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ബോബന്‍ തോമസ്, പാലിയേറ്റീവ് മെഡിസിന്‍ സീനിയര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. കൃഷ്ണപ്രിയ വി. എന്നിവര്‍ വിഷയാവതരണം നടത്തുകയും പങ്കെടുത്തവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. വിവിധ സംഘടനകളുടെ പ്രതിനിധികളും പൊതുജനങ്ങളും പങ്കെടുത്ത പരിപാടി ആരോഗ്യ സാന്ത്വന പരിചരണ രംഗത്ത് വലിയൊരു മുന്നേറ്റമായി മാറി.

 

Previous Post

‘Share with Joy – Prayer with Care’ Project to Conclude on September 20

Total
0
Share
error: Content is protected !!