കെ.സി.വൈ.എല്‍ കല്ലറ യൂണിറ്റ് തല ഓണാഘോഷം ‘തൃതങ്കം 2K26’ സംഘടിപ്പിച്ചു

കെസിവൈഎല്‍ കല്ലറ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 25-ആം തീയതി ഉത്രാട ദിനത്തില്‍ യൂണിറ്റ് തലത്തില്‍ ഓണാഘോഷം ‘തൃതങ്കം 2K26 കല്ലറ പഴയ പള്ളി പാരിഷ് ഹാളില്‍ വച്ച് സംഘടിപ്പിച്ചു. പരിപാടികള്‍ കല്ലറ ഗ്രാമപഞ്ചായത്ത് മെമ്പറും ഇടവകാംഗവുമായ ബിന്ദു സജു ഇല്ലിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടോണി മാത്യു കൂരാപ്പള്ളില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ യൂണിറ്റ് ചാപ്ലയിന്‍ ഫാ. പ്രിന്‍സ് മുളകുമറ്റത്തില്‍ ഓണ സന്ദേശം നല്‍കുകയും യൂണിറ്റ് ഡയറക്ടര്‍ ജിജോ വരകുകാലായില്‍ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. യൂണിറ്റ് അംഗങ്ങളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ മത്സരങ്ങള്‍ക്ക് യൂണിറ്റ് അംഗമായ ഫില്‍സണ്‍ സജി പള്ളിത്താഴത്ത് നേതൃത്വം നല്‍കി. ഓണസദ്യയോട് കൂടി പരിപാടികള്‍ സമാപിച്ചു. അറുപതോളം പേര്‍ പരിപാടികളില്‍ പങ്കെടുത്തു. പരിപാടികള്‍ക്ക് ഭാരവാഹികള്‍ നേതൃത്വം നല്‍കി.

 

Previous Post

വിശ്വാസ പരിശീലന വാര്‍ഷികവും മെറിറ്റ് ഡേയും നടത്തപ്പെട്ടു

Next Post

കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനയുടെ നേതൃത്വത്തില്‍ പീരുമേട് സഹവാസ ക്യാമ്പും ഓണാഘോഷവും സംയുക്തമായി നടത്തപ്പെട്ടു

Total
0
Share
error: Content is protected !!