കോട്ടയം: കോട്ടയം അതിരൂപതയുടെ പുതിയ സഹയാ മെത്രാനായി പ്രോ-പ്രോട്ടോ സിഞ്ചെലുസ് ഫാ. തോമസ് ആനിമൂട്ടിലിനെ (64) മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ നിയമിച്ചു. ആഗസ്റ്റ് 17ന് ആരംഭിച്ച സീറോ മലബാര്‍ സഭയുടെ 34ാം മെത്രാന്‍ സിനഡിന്‍െറ രണ്ടാം സമ്മേളനത്തോടനുബന്ധിച്ച് വ്യാഴാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വച്ചാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഇതോടെപ്പം ഇറ്റാലിയന്‍ സമയം ഉച്ചയ്ക്ക് 12ന് വത്തിക്കാനിലും നിയമന ഉത്തരവ് വായിച്ചു. തുടര്‍ന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് , സഹായ മെത്രാന്‍മാരായ മാര്‍ ജോസഫ് പണ്ടാരശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, മറ്റ് സിന്‍ഡ് പിതാക്കന്‍മാര്‍ എന്നിവര്‍ പുതിയ ബിഷപ്പിനെ അനുമോദിച്ചു. മാര്‍ റാഫേല്‍ തട്ടില്‍ , മാര്‍ മാത്യൂ മൂലക്കാട്ട് എന്നിവര്‍ സ്ഥാനിക ചിഹ്നങ്ങള്‍ അണിയിച്ചു.
1962 ജനുവരി 13 ന് ജനിച്ച ഫാ. തോമസ് , 1989 ഏപ്രില്‍ 13-ന് മാര്‍ കുര്യാക്കോസ് കുന്നശേരി പിതാവില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു. തുടര്‍ന്ന് പുളിഞ്ഞാല്‍ പള്ളി വികാര്‍ ഇന്‍ചാര്‍ജായി നിമിക്കപ്പെ ട്ടു. അതിനുശേഷം റോമിലെ ഹോളി ക്രോസ് യൂണിവേഴ്സിറ്റിയില്‍നിന്ന് കാനന്‍ നിയമത്തില്‍ ലൈസന്‍ഷ്യേറ്റ് നേടി. പിന്നീട് മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയുടെ സെക്രട്ടറിയായും ചാന്‍സിലറായും പ്രവര്‍ത്തിച്ചു. 1998-ല്‍ കണ്ണൂര്‍ ബറുമറിയം പാസ്റ്ററല്‍ സെന്‍്റ്റര്‍ ഡയറക്ടറായും മലബാര്‍ റീജിയന്‍ പ്രൊക്കുറേറ്ററായും സേവനം ചെയ്ത ശേഷം 2002-ല്‍ അമേരിക്കയിലെ ലോസാഞ്ചല്‍സിലുള്ള യു.സി. എല്‍.എ യൂണിവേഴ്സിറ്റിയില്‍നിന്നും ചാപ്ളയന്‍സിയില്‍ ഡിപ്ളോമ സമ്പാദിച്ചു. ലോസാഞ്ചല്‍സ്, ന്യൂയോര്‍ക്ക്, ന്യൂജേഴ്സി എന്നീ ക്നാനായ മിഷനുകളുടെ ഡയറക്ടറായും കെ.സി.സി.എന്‍.എ സ്പിരിച്വല്‍ അഡൈ്വസറായും ഡയറക്ടറായും സേവനം അനുഷ്ഠിച്ചു. 2008-ല്‍ കാരിത്താസ് ഫിനാന്‍സ് ഡയറക്ടറായി ചാര്‍ജെടുത്തു. ആറുമാസ ത്തിനുശേഷം കാരിത്താസിന്‍്റെ ഡയറക്ട റായി നിയമിക്കപ്പെട്ടു. 10 വര്‍ഷം ഡയറക്ടറായി സേവനംചെയ്ത കാലയളവ് കാരിത്താസിന്‍്റെ വളര്‍ച്ചയുടെ പ്രധാന നാഴികക്കല്ലായിരുന്നു. തുടര്‍ന്ന് ഉഴവൂര്‍ ഫൊറോന വികാരിയായി അഞ്ചു വര്‍ഷവും കടുത്തുരുത്തി ഫൊറോന വികാരിയായി ഒന്‍പതുമാസവും പ്രവര്‍ത്തിച്ചു.2025 ഫെബ്രുവരി മുതല്‍ അതിരൂപതയുടെ പ്രോ-പ്രോട്ടോ സിഞ്ചെലുസായി പ്രവര്‍ത്തിച്ചുവരികയാണ്. അതിരൂപത വിവാഹ കോടതി ജഡ്ജിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ധന്യന്‍ മാര്‍ മാക്കില്‍ പിതാവിന്‍റെയും ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്‍്റെയും പ്രമോട്ടര്‍ ഓഫ് ജസ്റ്റീസായും പ്രവര്‍ത്തിക്കുന്നു. 9 വര്‍ഷം അതിരൂപത വൈദികസമിതി സെക്രട്ടറിയായിരുന്നു. നിലവില്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയാണ്. പയ്യാവൂര്‍ ടൗണ്‍ പള്ളി ഇടവക ആനിമൂട്ടില്‍ പരേതരായ ജോസഫ്-ഏലി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഏലിയാമ്മ പുന്നച്ചന്‍ പുന്നോടത്ത് (റിട്ട. അധ്യാപി ക), ചാക്കോ തിരൂര്‍, പരേതനായ ഫിലിപ്പ്, മാത്യു, ബേബി, ലൈസമ്മ ജോസഫ് കീഴേട്ടുകുന്നേല്‍ (വാതില്‍മട).
പ്രഖ്യാപന ചടങ്ങില്‍ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടികാട്ട്, പ്രെക്യൂറേറ്റര്‍ ഫാ. ഏബ്രാഹം പറമ്പേട്ട്, ചാന്‍സിലര്‍ ഫാ. തോമസ് ആദോപ്പിള്ളി, ഷെവലിയാര്‍ ജോയി ജോസഫ് കൊടിയന്ത്ര , ജസ്റ്റീസ് സിറിയക്ക് ജോസഫ് , കെ.സി.സി അതിരൂപത പ്രസിഡന്‍റ് ബാബു പറമ്പടത്തുമലയില്‍, ജനറല്‍ സെക്രട്ടറി ബേബി മുളവേലിപ്പുറം , കെ.സി.ഡബ്ള്യൂ.എ അതിരൂപത പ്രസിഡന്‍റ് ഷൈനി ചൊള്ളമ്പേല്‍, കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്‍് ജാക്സണ്‍ സ്റ്റീഫന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഫാ. തോമസ് ആനിമൂട്ടിലിന് അപ്നാദേശിന്‍െറ ആശംസകള്‍




