കോട്ടയം: കോട്ടയം ക്രിസ്തുരാജാ ക്നാനായ കത്തോലിക്കാ മെത്രാപ്പോലീത്തന്‍ കത്തീഡ്രലിന്റെ രണ്ടാമത്തെ മധ്യസ്ഥനായ വിശുദ്ധ പത്താം പിയൂസിന്റെ തിരുനാള്‍ ഓഗസ്റ്റ് 21,22,23 തീയതികളില്‍ നടത്തപ്പെടുന്നു. നാളെ ഓഗസ്റ്റ് 21 ന് വൈകുന്നേരം 5.30 ന് വികാരി ഫാ. തോമസ് ആദോപ്പിള്ളില്‍ കൊടിയേറ്റുന്നതോടെ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് ഫാ. ലിവിന്‍ തെക്കേതുരുത്തുവേലില്ലിന്റെ കാര്‍മ്മികത്വത്തില്‍ ലദീഞ്ഞും വിശുദ്ധ കുര്‍ബാനയും ഫാ. സിജോ ആല്‍പ്പാറയുടെ കാര്‍മ്മികത്വത്തില്‍ ക്രിസ്തുരാജന്റെ നൊവേനയും നടത്തപ്പെടും. ഓഗസ്റ്റ് 22 ശനിയാഴ്ച രാവിലെ 7 മണിക്ക് അസിസ്റ്റന്റ് വികാരി ഫാ. സിജോ ആല്‍പ്പാറയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. വൈകുന്നേരം 3 മണിക്കു നടത്തപ്പെടുന്ന മുതിര്‍ന്നവരുടെ സംഗമത്തില്‍ 60 വയസ്സിനു മുകളില്‍ പ്രായമുള്ള ഇടവകാംഗങ്ങളെ ആദരിക്കും. ഓഗസ്റ്റ് 23 ഞായറാഴ്ച രാവിലെ 7 മണിക്ക് ഫാ. തോമസ് ആദോപ്പിള്ളില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. തുടര്‍ന്ന് 9.30 ന് ഫാ. ഷാനി വലിയപുത്തന്‍പുരയ്ക്കലിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന നടത്തപ്പെടും. സമരിറ്റന്‍ റിസോഴ്സ് സെന്റര്‍ ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ തിരുനാള്‍ സന്ദേശം നല്കും. ഫാ. അങ്കിത് തച്ചാറയുടെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന പ്രദക്ഷിണത്തെതുടര്‍ന്ന് അതിരൂപതാ പ്രൊക്കുറേറ്റര്‍ ഫാ. അബ്രാഹം പറമ്പേട്ടിന്റെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വ്വാദത്തോടെ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ സമാപിക്കും. ഇടവകദിന മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് അതിരൂപതാ പ്രോ-പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. തോമസ് ആനിമൂട്ടില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. തുടര്‍ന്ന് സ്നേഹവിരുന്നും നടത്തപ്പെടും.




