കോട്ടയം: പ്രളയ ബാധിതര്‍ക്ക് ഭക്ഷ്യകിറ്റുകള്‍ ലഭ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. പ്രളയ കെടുതി മൂലം ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്കും ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങിയവര്ക്കുമായിട്ടാണ് അടിയന്തിരമായി കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റുകള്‍ ലഭ്യമാക്കിയത്. കാരിത്താസ്, സംക്രാന്തി, പേരൂര്‍, എസ്.എച്ച് മൗണ്ട്, ചെങ്ങളം, അയര്‍ക്കുന്നം, നീറിക്കാട്, പുന്നത്തറ, കിടങ്ങൂര്‍, കട്ടച്ചിറ, മറ്റക്കര, അതിരമ്പുഴ ഇരുപ്പേച്ചിറ, കൈപ്പുഴ പള്ളിത്താഴെ, നെടുംഞ്ചാല്, കല്ലറ മുണ്ടാര്‍, പാലത്തുരുത്ത്, മണിയാപറമ്പ്, കരിപ്പൂതട്ട്, പിണഞ്ചിറക്കുഴി, നീണ്ടൂര്‍ മുടക്കാലി തുടങ്ങിയ പ്രദേശങ്ങളിലെ പ്രളയ ബാധിതര്ക്കായിട്ടാണ് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തത്. അരി, പഞ്ചസാര, ഗോതമ്പ് പൊടി, മുളക് പൊടി, മല്ലിപ്പൊടി, ചായപ്പൊടി, കടല, ചെറുപയര്‍ എന്നിവ ഉള്‍പ്പെടുന്ന കിറ്റുകളാണ് ലഭ്യമാക്കിയത്. കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസ്സി. ഡയറക്ടര്‍ ഫാ. ജെഫിന് ഒഴുങ്ങാലില്‍, കെ.എസ്.എസ്.എസ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റുകള്‍ ലഭ്യമാക്കിയത്.





