101 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധനയും അഖണ്ഡ ജപമാലയും സമാപിച്ചു

തൂവാനീസാ പ്രാര്‍ത്ഥനാലയത്തില്‍ വെച്ച് നടത്തപ്പെട്ട 101 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധനയും അഖണ്ഡ ജപമാലയും ദിവ്യകാരുണ്യ ആശിര്‍വാദത്തോടെ അവസാനിച്ചു. സമാപന ശുശ്രൂഷകള്‍ക്ക് കോട്ടയം അതിരൂപത അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിച്ച് ദിവ്യകാരുണ്യപ്രദക്ഷിണവും ആശീര്‍വാദവും നടത്തി. തുടര്‍ന്ന് കടുത്തുരുത്തി വലിയ പള്ളി വികാരി ഫാ. ജോണ്‍സണ്‍ നീലാനിരപ്പേല്‍ വചന സന്ദേശം നല്‍കി. അതിരൂപതയുടെ വിവിധ തലങ്ങളില്‍ നിന്നും സമീപപ്രദേശങ്ങളില്‍ നിന്നുമുള്ള നിരവധി വൈദികരും സന്യസ്ഥരും സഹോദരി സഹോദരങ്ങളും പങ്കെടുത്തു. ഓഗസ്റ്റ് 12 ബുധനാഴ്ച ആരംഭിച്ച ദിവ്യകാരുണ്യ ആരാധനയിലും അഖണ്ഡ ജപമാലയിലുമായി നിരവധിപേര്‍ പങ്കെടുത്തു.

Previous Post

സി.ഐ.എസ്.സി.ഇ കേരള റീജിയന്‍ റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പ്: ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂള്‍ ജേതാക്കള്‍

Next Post

16-ാമത് KCCNA കണ്‍വെന്‍ഷനില്‍ 2026-ലെ KCCNA പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

Total
0
Share
error: Content is protected !!