കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പന സെന്റ്. ജോണ്‍സ് ഹോസ്പിറ്റലുമായി സഹകരിച്ച് തിടയന്‍പാട് മരിയ സദന്‍ പാസ്റ്ററല്‍ സെന്ററില്‍ മങ്ങാത്ത കാഴ്ച പദ്ധതി നടപ്പിലാക്കി. തിമിര രോഗത്താല്‍ കാഴ്ച നഷ്ടപ്പട്ടവര്‍ക്കും ദീര്‍ഘ ദൃഷ്ടി, ഹൃസ്വ ദൃഷ്ടി എന്നീ കാരണങ്ങളാല്‍ കാഴ്ച ശക്തി കുറഞ്ഞവര്‍ക്കും കാഴ്ച ശക്തി വീണ്ടുടുക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കട്ടപ്പന സെന്റ്. ജോണ്‍സ് ഹോസ്പിറ്റല്‍ ക്യാമ്പ് കോ – ഓര്‍ഡിനേറ്റര്‍ ജോസ് വര്ഗീസ്, ഡോ. ജയറാം വി, രമ്യ വിനോദ്, സനില എസ്., സ്മിത ഏബ്രാഹം, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി പ്രോഗ്രാം ഓഫിസര്‍ സിറിയക് പറമുണ്ടയില്‍, സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, അനിമേറ്റര്‍ ആശ ഷിന്റോ എന്നിവര്‍ സന്നിഹിതരായിരുന്നു. പദ്ധതിയുടെ ഭാഗമായി 8 തിമിര രോഗികള്‍ക്ക് സൗജന്യ ശസ്ത്രക്രിയയും 49 രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ കണ്ണടയും ലഭ്യമാക്കി.
മങ്ങാത്ത കാഴ്ച പദ്ധതി നടപ്പിലാക്കി





