കാലവര്‍ഷ കെടുതിയില്‍ ആശ്വാസമേകണം

വീണ്ടുമൊരിക്കല്‍ക്കൂടി കേരളം കാലവര്‍ഷക്കെടുതിയിലൂടെ കടന്നുപോകുന്നു. ജീവഹാനി, കൃഷിനാശം, ഭവനങ്ങള്‍ ഭാഗികമായും പൂര്‍ണമായും നശിക്കുക, വ്യാപാരസ്ഥാപനങ്ങളില്‍ വെള്ളം കയറി നാശനഷ്ടങ്ങള്‍ ഉണ്ടാകുക എന്നിവയൊക്കെ ഏറിയും കുറഞ്ഞും കാലവര്‍ഷക്കാലത്ത്‌ സംഭവിക്കാറുണ്ട്‌. ഈ വര്‍ഷവും കാലവര്‍ഷ ക്കെടുതിയില്‍ കുറച്ച്‌ മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെടുകയും നിരവധി ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്യേണ്ടിവന്നിട്ടുണ്ട്‌. എല്ലാ വര്‍ഷവും കാലവര്‍ഷം ഉണ്ടാകുന്നതിനാല്‍ അതിന്റെ കെടുതികളുടെ ആഘാതം കുറയ്‌ക്കാന്‍ ആവശ്യമായ സത്വരവും ദീര്‍ഘകാലാടിസ്ഥാന ത്തിലുള്ളതുമായ പ്രവര്‍ത്തനങ്ങളാണ്‌ ആവിഷ്‌കരിക്കേണ്ടത്‌. ഇന്ന്‌ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന നാടായി കേരളം മാറിയിരിക്കുകയാണ്‌. സംസ്ഥാനത്ത്‌ കഴിഞ്ഞ ദിവസങ്ങളിലായി അതിതീവ്രമഴയാണ്‌ ലഭിച്ചിരിക്കുന്നത്‌. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ്‌ കനത്ത മഴ ലഭിച്ചത്‌. കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലായി (ജൂലൈ 31 വെള്ളി, ഓഗസ്റ്റ്‌ 1 ശനി) സംസ്ഥാനത്ത്‌ ആ ദിവസങ്ങളില്‍ ലഭിക്കേണ്ട ശരാശരി മഴയേക്കാള്‍ 245 ശതമാനം അധികമഴയാണ്‌ പെയ്‌തത്‌. ദീര്‍ഘകാല ശരാശരി പ്രകാരം ലഭിക്കേണ്ടിയിരുന്നത്‌ 40.3 മില്ലിമീറ്റര്‍ മഴയാണ്‌. എന്നാല്‍ ലഭിച്ചതാകട്ടെ 139 മില്ലിമീറ്ററുമാണ്‌. എന്നിരുന്നാലും മേഘവിസ്‌ഫോടനം ഉണ്ടായിട്ടി ല്ലെന്നാണ്‌ കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. ഒരു മണിക്കൂറില്‍ ഒരു പ്രദേശത്ത്‌ 100 മില്ലിമീറ്ററിലധികം മഴ പെയ്യുന്നതിനെയാണ്‌ മേഘവിസ്‌ഫോടനമായി കണക്കാക്കുക. ഒരേ സമയം കേരളത്തില്‍ വ്യാപകമായി ശക്തമായ മഴ പെയ്‌തതാണ്‌ മിന്നല്‍പ്രളയത്തിന്‌ കാരണ മായതെന്നാണ്‌ കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. കുറഞ്ഞ സമയത്തിനുള്ളില്‍ അതിതീവ്രമഴ പെയ്‌താല്‍ നദികള്‍ക്ക്‌ താങ്ങാനാ കില്ല. ഓഗസ്റ്റ്‌ 6 വരെ കേരളത്തില്‍ 67.44 കോടി രൂപയുടെ കൃഷിനാശമു ണ്ടായതായാണ്‌ വിലയിരുത്തപ്പെടുന്നത്‌. 26 പേര്‍ക്ക്‌ ജീവന്‍ നഷ്‌ടപ്പെട്ടു. വൈദ്യുതി വകുപ്പിന്‌ മാത്രം 25 കോടിയിലധികം രൂപയുടെ നഷ്ടമു ണ്ടായതായും കണക്കാക്കപ്പെടുന്നു. പത്തനംതിട്ടയിലും ഇടുക്കിയിലും രേഖപ്പെടുത്തിയ മഴയുടെ അളവ്‌ അതിതീവ്രമഴയുടെ തോതിലായിരു ന്നിട്ടും റെഡ്‌ അലര്‍ട്ട്‌ വൈകിയാണ്‌ പ്രഖ്യാപിക്കപ്പെട്ടതെന്ന ആരോപ ണവും ഉയര്‍ന്നിട്ടുണ്ട്‌. എന്നാല്‍ കാലാവസ്ഥാ പ്രവചനങ്ങള്‍ പല ഘടക ങ്ങളെ ആശ്രയിച്ചുള്ളതാണെന്നും അവസാന മണിക്കൂറുകളില്‍പ്പോലും സ്ഥിതി മാറിമറിയാമെന്നും വിദഗ്‌ധര്‍ ചൂണ്ടിക്കാണിക്കുന്നു. അപകട സാധ്യത വര്‍ധിക്കുന്നതിന്റെ സൂചനകള്‍ ലഭിക്കുമ്പോള്‍ പരമാവധി മുന്‍കരുതലുകള്‍ സ്വീകരിക്കുക എന്നത്‌ ദുരന്തനിവാരണത്തില്‍ അനുപേക്ഷണീയമാണ്‌. അതിനനുസരിച്ച്‌ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതില്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ജാഗ്രത പുലര്‍ ത്തണം. അത്തരം നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നാണ്‌ സര്‍ക്കാര്‍ അവകാശപ്പെടുന്നത്‌. ദുരന്തമുഖത്ത്‌ ആവശ്യമായ നടപടികള്‍ സ്വീകരി ക്കുന്നതിനായി ജില്ലാ കളക്ടര്‍മാര്‍ക്ക്‌ ആവശ്യമായ തുക ചെലവഴിക്കാന്‍ പൂര്‍ണ അധികാരം നല്‍കിയിട്ടുണ്ടെന്നും അതിന്‌ നിയന്ത്രണങ്ങളി ല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മന്ത്രിമാരുടെയും തദ്ദേശ വകുപ്പുകളുടെയും റവന്യു വകുപ്പിന്റെയും നേതൃത്വത്തില്‍ കൃത്യമായ ഇടപെട ലുകള്‍ നടത്തിയിട്ടുണ്ടെന്നുമാണ്‌ സര്‍ക്കാരിന്റെ നിലപാട്‌.
എന്നാല്‍, കാലവര്‍ഷക്കെടുതിയെ നേരിടുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടുവെന്നാണ്‌ പ്രതിപക്ഷത്തിന്റെ ആരോപണം. 2018 ലെ പ്രളയത്തിനുശേഷം കേരളം ദുരന്തനിവാരണ രംഗത്ത്‌ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്‌. ദേശീയ-സംസ്ഥാന ദുരന്തപ്രതിരോധ സേനകളുടെ ശേഷി വര്‍ധിപ്പിക്കാനും പ്രാദേശിക ഭരണസംവിധാന ങ്ങളുടെ ഇടപെടല്‍ ശക്തിപ്പെടുത്താനും കഴിഞ്ഞിട്ടുണ്ടെങ്കിലും അതിതീവ്രമഴ ഏതാനും മണിക്കൂറിനുള്ളില്‍ അതിവേഗം ദുരന്തമായി മാറുന്ന കാലാവസ്ഥാ സാഹചര്യത്തില്‍ നിലവിലുള്ള സംവിധാനങ്ങളെ നവീകരിക്കേണ്ടതുണ്ട്‌. വിവിധ വകുപ്പുകള്‍ തമ്മിലുള്ള വിവരവിനി മയവും ഏകോപനവും ഇനിയും മെച്ചപ്പെടേണ്ടതുണ്ട്‌. 2018-ലെ പ്രളയ ത്തിനുശേഷം സംസ്ഥാനത്തെ നദികളിലും അണക്കെട്ടുകളിലും അടിഞ്ഞുകൂടിയ ചെളിയും മണലും പൂര്‍ണമായി നീക്കം ചെയ്യാത്തതി നാല്‍ കനത്ത മഴ പെയ്യുമ്പോള്‍ നാട്ടില്‍ പെട്ടെന്ന്‌ വെള്ളം കയറുന്ന സ്ഥിതിയാണുള്ളത്‌. അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്‌ മുഖ്യ മന്ത്രി അറിയിച്ചിട്ടുണ്ട്‌. അതോടൊപ്പം ദുരന്തബാധിതരെ സഹായിക്കുന്ന തിനുള്ള വിവിധ പദ്ധതികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌.
കാര്‍ഷിക നഷ്ടപരിഹാര തുക 25 ശതമാനം വര്‍ധിപ്പിക്കുകയും കച്ചവടക്കാര്‍ക്ക്‌ 10,000 രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്‌ തതോടൊപ്പം പ്രളയബാധിതരായ ചെറുകിട വ്യാപാരികള്‍ക്കും സംരംഭ കര്‍ക്കും ആശ്വാസമായി 12 ലക്ഷം രൂപ വരെ ഉജ്ജീവന സോഫ്‌റ്റ്‌ ലോണ്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. ചെറുകിട, സൂക്ഷ്‌മ, ഇടത്തരം വ്യവസായങ്ങള്‍, വ്യാപാരികള്‍, സംരംഭകര്‍ എന്നിവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. പ്രളയത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്‌ എട്ട്‌ ലക്ഷം രൂപ ധനസഹായവും സംസ്‌കാരച്ചെലവിനായി 10,000 രൂപയും നല്‍കും. കൂടാതെ, പ്രളയത്തില്‍ വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക്‌ 12 ലക്ഷം രൂപയും വീട്‌ പൂര്‍ണമായി തകര്‍ന്നവര്‍ക്ക്‌ ആറ്‌ ലക്ഷം രൂപയും നല്‍കും. വീടുകളില്‍ വെള്ളം കയറിയ എല്ലാവര്‍ക്കും വില്ലേജ്‌ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 10,000 രൂപ നല്‍കും. ഈ ധനസഹായങ്ങളും ആശ്വാസ നടപടികളും ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ ആശ്വാസമേകുമെന്ന കാര്യത്തില്‍ സംശ യമില്ല. ഒപ്പം കാലവര്‍ഷക്കെടുതിയുടെ ആഘാതം ദീര്‍ഘകാലാടി സ്ഥാനത്തില്‍ കുറയ്‌ക്കുന്നതിനുള്ള സ്ഥിരം പരിഹാര നടപടികള്‍ക്കും തുല്യ പ്രാധാന്യം നല്‍കേണ്ടതുണ്ട്‌. നദികളിലെ തടസ്സങ്ങള്‍ നീക്കം ചെയ്യുക, എക്കലും മണലും ഒഴിവാക്കുക, കായലുകളിലെ മണല്‍ത്തിട്ട കളും ചെളിക്കൂമ്പാരങ്ങളും നീക്കം ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്‌ കാലവര്‍ഷക്കെടുതിയെ ഫലപ്രദമായി പ്രതിരോധിക്കു ന്നതിന്‌ അനിവാര്യമാണ്‌.
റവ. ഡോ. മാത്യു കുരിയത്തറ ഒ.എസ്‌.എച്ച്‌

Previous Post

മോനിപ്പള്ളി: പാറയ്ക്കല്‍ ന്യൂജെന്‍്റ് ജോസഫ്

Next Post

മങ്ങാത്ത കാഴ്ച പദ്ധതി നടപ്പിലാക്കി

Total
0
Share
error: Content is protected !!