കോട്ടയം: ബി.സി.എം. കോളേജ് ഓട്ടോണമസിന്റെ പൂര്‍വവിദ്യാര്‍ഥി സംഘടനയായ ബീംസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ബീംസ് ഡേ 2026’ പൂര്‍വവിദ്യാര്‍ഥി സംഗമം ശനിയാഴ്ച കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. വിവിധ ബാച്ചുകളിലെ നൂറുകണക്കിന് പൂര്‍വവിദ്യാര്‍ഥികള്‍ പങ്കെടുത്ത പരിപാടിയില്‍ പൂര്‍വവിദ്യാര്‍ഥിയും പ്രശസ്ത ഗായികയുമായ ഡോ. ബിനീത രഞ്ജിത്ത് മുഖ്യാഥിതി ആയിരുന്നു . ബി.സി.എം. കോളേജില്‍ സേവനമനുഷ്ഠിച്ചു കഴിഞ്ഞ ഒരു വര്‍ഷകാലത്തിനിടയില്‍ മരണമടഞ്ഞ എല്ലാ വ്യക്തികളെയും അനുസ്മരിച്ചു. ബി.സി.എം. പഠനത്തിന്റെ ഗോള്‍ഡന്‍, സില്‍വര്‍ ജൂബിലികള്‍ ആഘോഷിക്കുന്ന 1976-ലെയും 2001-ലെയും ബാച്ചുകളിലെ പൂര്‍വവിദ്യാര്‍ഥികളെ ആദരിച്ചു. കലാപരിപാടികളും അനുഭവം പങ്കിടലും വിദ്യാര്‍ഥി-അധ്യാപക സംഗമവും പരിപാടിക്ക് മികവേകി. ഏറ്റവും കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിച്ച ബാച്ചിനും ഏറ്റവും കൂടുതല്‍ പൂര്‍വവിദ്യാര്‍ഥികളെ എത്തിച്ച വകുപ്പിനും പ്രത്യേക അംഗീകാരം നല്‍കി. പൊതുസമ്മേളനത്തില്‍ കോളേജ് മാനേജര്‍ ഫാ. എബ്രഹാം പറമ്പേട്ട്, ബി.സി.എം ബീംസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജിഷ ഷാജി, അനുത ഭാസ്‌കര്‍, റാസമ്മ ഫിലിപ്പ്, ബി.സി.എം കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. തോമസ് കെ.വി, കോളേജ് ബര്‍സാര്‍ ഫാ. ഫില്‍മോന്‍ കളത്ര, വൈസ് പ്രിന്‍സിപ്പല്‍ ഡോ. അന്നു തോമസ് എന്നിവര്‍ സംസാരിച്ചു. ഡോ. നിത്യ മറിയം ജോണ്‍, ഡോ. മമത സൂസന്‍ പുന്നൂസ്, ആന്‍ ജോണ്‍സ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു.
ബി.സി.എം. കോളേജില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം നടത്തപ്പെട്ടു



