ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍, ദര്‍ശനത്തിരുനാള്‍ ആയി ഓഗസ്റ്റ് 2 മുതല്‍ 9 വരെ ഭക്തി സാന്ദ്രമായ തിരുക്കര്‍മ്മങ്ങളോടെയും വൈവിധ്യമാര്‍ന്ന പരിപാടികളോടെയും വിപുലമായി ആഘോഷിക്കുന്നു. ഇടവകയുടെ സ്ഥാപനം മുതല്‍ കഴിഞ്ഞ 15 വര്ഷം ഈ ഇടവകക്ക് നേതൃത്വം നല്‍കിയ പാരീഷ് എക്‌സിക്യൂട്ടീവ് ആണ് ഈ വര്‍ഷത്തെ തിരുന്നാളിന് ചുക്കാന്‍ പിടിക്കുന്നത്. അവരോടൊപ്പം 10 കൂടാരയോഗത്തില്‍ നിന്നുള്ള നൂറുകണക്കിന് കുട്ടികളും യുവജനങ്ങളും മറ്റു ഇടവക ജനങ്ങളും തിരുന്നാളിനോടനുബന്ധിച്ചുള്ള വിവിധ പരിപാടികള്‍ക്കായി മാസങ്ങളായി തയ്യാറെടുപ്പിലാണ്.
ആഗസ്റ്റ് 2 തീയതി ഞായറാഴ്ച രാവിലെ പത്തുമണിക്കുള്ള കുര്‍ബാനക്ക് ശേഷം ഇടവക വികാരി ഫാ. സിജു മുടക്കോടില്‍ പതാക ഉയര്‍ത്തുന്നതോടെ തിരുന്നാളിന് തുടക്കമാകും. ബര്‍മിംഗ്ഹാം (യു. കെ) ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ മിഷന്‍ വികാരി ഫാ. ഷഞ്ചു കൊച്ചുപറമ്പില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന ഈ വി. കുര്‍ബാനയില്‍ ചിക്കാഗോ രൂപത ചാന്‍സലര്‍ ഫാ. ജോണ്‍സണ്‍ കോവൂര്‍പുത്തന്‍പുരയില്‍ വചന സന്ദേശം നല്‍കും.
ആഗസ്റ്റ് 6, വ്യാഴാഴ്ച ഇടവകയില്‍ നിന്നും മരിച്ചുപോയവരുടെ ഓര്‍മ്മ ദിനമായി ആചരിക്കും. വൈകുന്നേരം 6 മണിക്ക് സെമിത്തേരി സന്ദര്‍ശനവും 7 മണിക്ക് അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തന്‍പുരയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മരിച്ച വിശ്വാസികക്ക് വേണ്ടിയുള്ള ദിവ്യബലി അര്‍പ്പിക്കും.
ആഗസ്റ്റ് 7, വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ചിക്കാഗോ രൂപത യൂത്ത് അപ്പൊസ്തലെറ്റ് ഡയറക്ടര്‍ ഫാ. മെല്‍വിന്‍ പോള്‍ ഇംഗ്ലീഷില്‍ ഉള്ള കുര്‍ബാനക്കും വചന സന്ദേശത്തിനും നേതൃത്വം നല്‍കും. തുടര്‍ന്ന് 7:30 മുതല്‍ വിവിധ കൂടാരയോഗങ്ങളുടെയും പ്രസുദേന്തിമാരുടെയും നേത്രുത്വത്തില്‍ ഉള്ള കലാമേള.
ആഗസ്റ്റ് 8, ശനിയാഴ്ച വൈകുന്നേരം 5:30 ന് ബെന്‍സന്‍വില്‍ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക ഫൊറോനാ ഇടവക വികാരി ഫാ. എബ്രഹാം കളരിക്കല്‍ മുഖ്യകാര്‍മ്മീകനായിട്ടുള്ള ദിവ്യബലിയില്‍ ക്‌നാനായ റീജിയന്‍ ഡയറക്ടറും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാല്‍ വചനസന്ദേശം നല്‍കും. തുടര്‍ന്നു കപ്ലോന്‍ വാഴ്ച. വൈകിട്ട് 7: 30 മുതല്‍ ഇടവക മിനിസ്ട്രികള്‍ അവതരിപ്പിക്കുന്ന കലാസന്ധ്യയും ഇടവകയിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന മെഗാ സ്‌കിറ്റും.
പ്രധാന തിരുന്നാള്‍ ദിവസമായ ആഗസ്റ്റ് 9, ഞായറാഴ്ച ആലുവ മംഗലപ്പുഴ മേജര്‍ സെമിനാരി പ്രൊഫസര്‍ ഫാ. ജിജോ നെല്ലിക്കാകണ്ടത്തിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുന്നാള്‍ റാസ. തിരുഹൃദയ ദാസസമൂഹം സുപ്പീരിയര്‍ ഫാ. ജോസ് കണ്ണുവെട്ടിയേല്‍ വചനസന്ദേശം നല്‍കും. ഫാ. ഷഞ്ചു കൊച്ചുപറമ്പില്‍, ഫാ. എബ്രഹാം കടുതൊടില്‍ എന്നിവര്‍ സഹ കാര്‍മ്മികരായിരിക്കും. തുടര്‍ന്ന് പരിശുദ്ധ കന്യാമറിയത്തിന്റെയും മറ്റു വിശുദ്ധരുടെയും രൂപങ്ങള്‍ സംവഹിച്ചുകൊണ്ടുള്ള തിരുന്നാള്‍ പ്രദക്ഷിണം നടക്കും. തുടര്‍ന്ന് ലേലവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.
ബിജു കിഴക്കേക്കുറ്റ്, പീറ്റര്‍ കുളങ്ങര, സാബു തറത്തട്ടേല്‍, സാജു കണ്ണമ്പള്ളി, റോയി നെടുംചിറ, ജോയ്‌സ് മറ്റത്തിക്കുന്നേല്‍, പോള്‍സണ്‍ കുളങ്ങര, ജോണ്‍ പാട്ടപ്പതി, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ജോസ് പിണര്‍ക്കയില്‍, ജിനോ കക്കാട്ടില്‍, തോമസ് അപ്പോഴിപ്പറമ്പില്‍, ജെയിന്‍ മാക്കില്‍, തോമസ് ഐക്കരപ്പറമ്പില്‍, ടോമി എടത്തില്‍, ബിജു കണ്ണച്ചാംപറമ്പില്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍, ടിറ്റോ കണ്ടാരപ്പള്ളില്‍, ബിനോയ് പൂത്തുറയില്‍, മനോജ് വഞ്ചിയില്‍, സ്റ്റീഫന്‍ ചൊള്ളമ്പേല്‍, സിബി കൈതക്കത്തൊട്ടിയില്‍, ടോണി കിഴക്കേക്കുറ്റ്, ജെയിംസ് മന്നാകുളത്തില്‍, സാബു നടുവീട്ടില്‍, ജോമോന്‍ തെക്കേപ്പറമ്പില്‍, സണ്ണി മേലേടത്ത്, സിനി നെടുംതുരുത്തില്‍, ക്രിസ് കട്ടപ്പുറം, ബെന്നി കാഞ്ഞിരപ്പാറയില്‍. സാബു കട്ടപ്പുറം, കുഞ്ഞച്ചന്‍ കുളങ്ങര, ജെയിംസ് കിഴക്കേവാലയില്‍, അലക്‌സ് മുല്ലപ്പള്ളി, അമല്‍ കിഴക്കേക്കുറ്റ്, ജോര്‍ജ് മറ്റത്തിപ്പറമ്പില്‍, ബിനു പൂത്തുറയില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, നിബിന്‍ വെട്ടിക്കാട്ടില്‍, അനില്‍ മറ്റത്തിക്കുന്നേല്‍ എന്നിവര്‍ ഉള്‍പ്പെട്ട നാല്‍പ്പതു പേരാണ് ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍. സാബു നടുവീട്ടില്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍, ജിനോ കക്കാട്ടില്‍ എന്നീ തിരുന്നാള്‍ കോര്‍ഡിനേറ്റര്‍സിന്റെ നേതൃത്വത്തില്‍ നിരവധി കമ്മറ്റികള്‍ തിരുനാളിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. സ്റ്റീഫന്‍ ചൊള്ളമ്പേല്‍, ജീസ് ചക്കുങ്കല്‍, ബിനു എടക്കര എന്നിവരുടെ നേതൃത്വത്തില്‍ ഇടവകയിലെ കൂടാരയോഗങ്ങളും മിനിസ്ട്രികളും വിവിധ കലാപരിപാടികള്‍ക്കായി ഒരുങ്ങുന്നു. ഇടവയിലെ ഏറ്റവും വലിയ ഈ ആഘോഷത്തിന്റെ വിജയത്തിനായി വികാരി ഫാ. സിജു മുടക്കോടില്‍, അസിസ്റ്റന്റ് വികാരി ഫാ അനീഷ് മാവേലിപുത്തന്‍പുര എന്നിവരുടെ ആത്മീയ നേതൃത്വത്തില്‍ പാരീഷ് എക്‌സിക്യൂട്ടീവ്‌സ് ആയ സേവ്യര്‍ നടുപ്പറമ്പില്‍, സണ്ണി കണ്ണാല, ജോബി പോളയ്ക്കല്‍, മജോ കുന്നശ്ശേരി, ഫെലിക്‌സ് പാലകന്‍, ജെയിംസ് മന്നാകുളത്തില്‍, സണ്ണി മേലേടം, ഡോ. റോയി ചേലമലയില്‍ എന്നിവര്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നു.
ഇടവകയുടെയും കുടുംബങ്ങളുടെയും ചിക്കാഗോ നിവാസികളുടെയും ആത്മീയവും ഭൗതികവുമായ സുസ്ഥിതിക്കായി പരിശുദ്ധ അമ്മ വഴി ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി അര്‍പ്പിക്കുവാനും, നമ്മുടെ വിവിധ നിയോഗങ്ങള്‍ സമര്‍പ്പിച്ച് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം യാചിക്കുവാനും എല്ലാ വിശ്വാസികളെയും കുടുംബസമേതം ഈ ദര്‍ശന തിരുനാള്‍ ആഘോഷങ്ങളിലേക്ക് സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
റോയി ചേലമലയില്‍




