ഡല്‍ഹി : ക്നാനായ കത്തോലിക്കാ മിഷന്‍്റെ ആഭിമുഖ്യത്തില്‍ വിശ്വാസപരിശീലന അധ്യാപകരുടെ സംഗമം ദില്‍ഷാദ് ഗാര്‍ഡനില്‍ സംഘടിപ്പിച്ചു. മിഷന് കോര്‍ഡിനേറ്റര്‍ ഫാ. സുനില്‍ പാറയ്ക്കല്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഫാ. ബൈജു അച്ചിറത്തലയ്ക്കല്‍, ഫാ. അജില്‍ വട്ടപ്പറമ്പില്‍ , വിശ്വാസ പരിശീലന കോര്‍ഡിനേറ്റര്‍മാരായ മാത്യു മത്തായി, രാജു പറപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. വിശ്വാസപരിശീലന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും അധ്യാപകരുടെ സേവനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും നടന്നു.




