വിദ്യാരംഗം ഉദ്ഘാടനം

മടമ്പം : മേരിലാന്റ് ഹൈസ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാ. ഷാജി വടക്കേത്തൊട്ടിയില്‍ ആധ്യക്ഷം വഹിച്ച സമ്മേളനത്തില്‍ പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ അഭിരാജ് നടുവില്‍ വിദ്യാരംഗം ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ ഷാജു ജോസഫ് ആമുഖ പ്രസംഗം നടത്തി. ശ്രീകണ്ഠപുരം നഗരസഭ കൗണ്‍സിലര്‍ അഗസ്റ്റിന്‍ വെള്ളച്ചാലില്‍, പി ടി എ പ്രസിഡന്റ് സജി കുര്യന്‍, സ്റ്റാഫ് സെക്രട്ടറി റോയ്മോന്‍ ജോസ്, വിദ്യാരംഗം കണ്‍വീനര്‍ ഏയ്ഞ്ചല്‍ മോള്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ചടങ്ങിന് മാറ്റു കൂട്ടി.

Previous Post

ഭിന്നശേഷിയുള്ളവരെ ചേര്‍ത്ത് പിടിച്ചുകൊണ്ടുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കാലഘട്ടത്തിന്റെ അനിവാര്യത – മന്ത്രി മോന്‍സ് ജോസഫ്

Next Post

കെ.സി.എസ്. ചിക്കാഗോ ഒളിമ്പിക്‌സും കുടുംബ പിക്‌നിക്കും 2026: ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും ആഘോഷമായി 

Total
0
Share
error: Content is protected !!