മരിയഗിരി സ്കൂളില്‍ പ്രവേശനോത്സവം

പീരുമേട് : മരിയഗിരി ഇംഗ്ളീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 2026 – 27 അധ്യയനവര്‍ഷത്തെ പ്രവേശനോത്സവം വര്‍ണ്ണാഭമായി. സ്കൂള്‍ ഓഡിറ്റോറിയത്തിത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.സ്റ്റിജോ തേക്കുംകാട്ടില്‍ അധ്യക്ഷത വഹിച്ചു. ദീപിക സര്‍ക്യൂലഷന്‍ വിഭാഗം ജനറല്‍ മാനേജര്‍ ഫാ.ജോര്‍ജ് മാന്തുരുത്തില്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു ഇതോടൊപ്പം ദീപിക നല്ല ഭാഷ റീഡിങ് കോണറിന്‍്റെയും എന്‍.എസ്.എസിന്‍്റെ നേതൃത്വത്തിലുള്ള ഫ്രൂട്ട് ഗാര്‍ഡനിന്‍്റെ ഉദ്ഘാടനവും നിര്‍വഹിച്ചു . പുതിയതായി സ്കൂളിലേക്കത്തെിയ വിദ്യാര്‍ത്ഥികള്‍ക്ക് ഫാ.സ്റ്റിജോ തേക്കുംകാട്ടില്‍ ദീപം നല്‍കി സ്വീകരിച്ചു . എസ് എസ് എല്‍ സി ക്കും +2 വിനും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. പി ടി എ പ്രസിഡന്‍്റ് ജോഷിബാ ജോസഫ് ആശംസകള്‍ നേര്‍ന്നു. സ്കൂള്‍ അസിസ്റ്റന്‍്റ് മാനേജര്‍ ഫാ. അരുണ്‍ മുയല്‍കല്ലിങ്കല്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സിജു ജോസഫ് നന്ദിയും പറഞ്ഞു.

Previous Post

ഉഴവൂര്‍: ചീക്കപ്പാറയില്‍ അന്നമ്മ മാത്യു

Next Post

കെ.സി.ഡബ്ള്യൂ.എ ഇടയ്ക്കാട്ട് ഫൊറോന മാതൃദിനാഘോഷം

Total
0
Share
error: Content is protected !!