തൊഴിലാളി ശ്രേഷ്ഠ പുരസ്ക്കാരം ബബിത മാത്യുവിന്

കാഞ്ഞങ്ങാട്: സംസ്ഥാനത്തെ വിവിധങ്ങളായ തൊഴില്‍ മേഖലയിലെ കഴിവും ഉല്‍പാദനക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്‍്റെ കീഴില്‍ തൊഴില്‍ വകുപ്പ് പ്രഖ്യാപിച്ച തൊഴിലാളി ശ്രേഷ്ഠ പുരസ്കാരത്തിന് കാഞ്ഞങ്ങാട് സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക് ഇടവകാംഗമായ ബബിത മാത്യു അര്‍ഹയായി. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും സര്‍ട്ടിഫിക്കറ്റും അടങ്ങിയ പുരസ്കാരമാണ് ലഭിച്ചത്. കാഞ്ഞങ്ങാട് 16 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന നവ ലേഡീസ് ബ്യൂട്ടിപാര്‍ലറിന്‍്റെ ഉടമയാണ് ബബിത. എല്ലാ തസ്തികയില്‍ നിന്നുമായി 600 പരം വ്യക്തികള്‍ പങ്കെടുത്തിരുന്നു. ഫൈനല്‍ റൗണ്ടില്‍ എത്തിയ 20 പേരില്‍ നിന്ന് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ മത്സരത്തിലൂടെ തന്നെ കണ്ടത്തെുകയായിരുന്നു. ഭര്‍ത്താവ്: മാത്യു എം പി . മക്കള്‍: അലൈഖ , ആഷിഖ് , പരേതനായ അക്ഷത്ത് .

Previous Post

KCC UAE Announces Winners of Children’s Speech Competition

Next Post

ക്‌നാനായ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കേരള നിയമസഭ സ്പീക്കര്‍ ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ആദരിച്ചു

Total
0
Share
error: Content is protected !!